ഫയൽ ചിത്രം 
Entertainment

നാലു വര്‍ഷത്തെ പ്രണയം; ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു

2017 മുതല്‍ ഡികാപ്രിയോ നടിയും മോഡലുമായ കമിലയുമായി പ്രണയത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു. നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടേയും വേര്‍പിരിയല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

2017 മുതല്‍ ഡികാപ്രിയോ നടിയും മോഡലുമായ കമിലയുമായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരും പ്രണയത്തെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. 2020ല്‍ ഓസ്‌കര്‍ ചടങ്ങില്‍ ഒന്നിച്ച് പങ്കെടുത്താണ് ഇവര്‍ ബന്ധം ഒഫീഷ്യലാക്കുന്നത്. അതിനു മുന്‍പു തന്നെ ഇവരുടെ പ്രണയം ഗോസിപ് കോളത്തില്‍ ഇടംകണ്ടെത്തിയിരുന്നു. 

2020ല്‍ ഡബ്ല്യൂഎസ്‌ജെ മാഗസിനുമായുള്ള അഭിമുഖത്തിനിടെ സൂപ്പര്‍താരവുമായുള്ള പ്രണയത്തെക്കുറിച്ച് കമില തുറന്നു പറഞ്ഞിരുന്നു. കൂടുതല്‍ പബ്ലിക്ക് ആക്കുന്നത് കൂടുതല്‍ നെഗറ്റിവിറ്റിക്കു കാരണമാകും എന്നാണ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇവര്‍ ഇരയായിരുന്നു. 47 കാരനാണ് ഡികാപ്രിയോ. കമിലയ്ക്ക് 25 വയസാണ് പ്രായം. 

2018 ജനുവരിയോടെയാണ് ഡികാപ്രിയോയും കമിലയും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും ബന്ധത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന വാര്‍ത്തകള്‍ വന്നു. ഡികാപ്രിയോയുടെ മാതാപിതാക്കളെ കമില സന്ദര്‍ശിച്ചെന്ന വാര്‍ത്ത കൂടി എത്തിയതോടെ ഇരുവരും വിവാഹത്തിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തി. ജൂലൈയിലാണ് അവസാനമായി ഇരുവരേയും ഒന്നിച്ചു കണ്ടത്. മാലിബുവിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇരുവരും വേര്‍പിരിയാനുള്ള കാരണം വ്യക്തമായിട്ടില്ല. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT