ലിസ ഹൈഡൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മൂന്നാമതും അമ്മയാവാന്‍ ലിസ ഹൈഡന്‍, ബിക്കിനി ചിത്രത്തിനൊപ്പം സന്തോഷം പങ്കുവെച്ച് താരം

ചെറിയ വയറുമായി ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ലിസ ഹൈഡന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കടല്‍. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് നിറയെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ബീച്ചില്‍ നിന്ന് വളരെ സ്‌പെഷ്യലായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മൂന്നാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളതാണ് ചിത്രം. ചെറിയ വയറുമായി ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. 

ഹോങ്കോങ്ങിലെ ലാന്റയു ദ്വീപില്‍ നിന്നുള്ളതാണ് ചിത്രം. ജനുവരി 2021 എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം അടുത്തിടെയാണ് താരം വെക്കേഷന്‍ ആഘോഷിക്കാനായി പോയത്. അപ്പോള്‍ എടുത്ത ചിത്രമാണിത്. കൂടാതെ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ബേബി ബംബ് കണ്ട് നിരവധി ആരാധകരാണ് സുഖ വിവരം അന്വേഷിക്കുന്നത്. വീണ്ടും ഗര്‍ഭിണിയാണോ എന്നും പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയാണോ എന്നും ചോദിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 

ബിസിനസ്മാനായ ഡിനൊ ലാല്‍വനിയാണ് ലിസയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. മൂന്ന് വയസുകാരന്‍ സാക്കും ഒരു വയസുള്ള ലിയോയും. കഴിഞ്ഞ ദിവസമാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് താരം വിഡിയോ പങ്കുവെച്ചത്. മൂന്നാമത്തെയാള്‍ ജൂണില്‍ എത്തും എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT