Lisa Ray 
Entertainment

'നിനക്ക് അഞ്ച് വര്‍ഷമേയുള്ളൂ എന്ന് ഡോക്ടര്‍; രോഗം പുറത്ത് പറയരുതെന്ന് ഉപദേശിച്ചവര്‍; 37ാം വയസില്‍ ആര്‍ത്തവ വിരാമം'

ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്തിനാണ് രോഗമുണ്ടെന്നുകരുതി നാണക്കേട് തോന്നുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാന്‍സറിനെ നേരിട്ടതിനെക്കുറിച്ച് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട് നടി ലിസ റേ. മള്‍ട്ടിപ്പിള്‍ മൈലോമയാണെന്ന് കണ്ടെത്തിയതോടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോള്‍. തന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഭയങ്ങളെ നേരിടാന്‍ പഠിച്ചുവെന്നും, എല്ലായിപ്പോഴും പെര്‍ഫെക്ടായിരിക്കാതെ തെറ്റുകളേയും കുറവുകളേയും ഉള്‍ക്കൊണ്ട് കുറേക്കൂടി അവനവനോട് സത്യസന്ധമായി ജീവിക്കാന്‍ കാരണമായെന്നും താരം പറയുന്നു.

2009 ലാണ് ലിസ റേയ്ക്ക് മള്‍ട്ടിപ്പിള്‍ മൈലോമയാണെന്ന് കണ്ടെത്തുന്നത്. അന്ന് ഈ രോഗാവസ്ഥയ്ക്ക് പരിമിതമായ ചികിത്സയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്തുകൊണ്ട് തനിക്കിത് വന്നുവെന്ന് ചിന്തിക്കാതെ എങ്ങനെ മുന്നോട്ട് പോകാമെന്നാണ് താന്‍ ചിന്തിച്ചതെന്നുമാണ് ലിസ റേ പറയുന്നത്. അത്രത എളുപ്പമായിരുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ അത് തന്നിലൊരു ഉള്‍വിളിയുണ്ടാക്കി. ആത്മീയതയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ലിസ പറയുന്നു.

''ഡോക്ടര്‍ എന്നോട് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിനക്ക് അഞ്ച് വര്‍ഷമേയുള്ളൂ എന്ന് പറഞ്ഞതാണ്. എനിക്ക് സ്റ്റാറ്റിസ്റ്റിക്‌സും ഡാറ്റയും കാണിച്ചു തന്നു. അദ്ദേഹം അത് കാണിച്ചു തരുമ്പോഴേക്കും എന്റെ ആത്മാവ് അവിടെ നിന്നും ഇറങ്ങിപ്പോയെന്ന് തോന്നി. അല്‍പ്പമൊക്കെ ഡിലൂഷന്‍ നല്ലതാണ്. എന്തൊക്കെ സ്റ്റാറ്റിസ്റ്റിക്‌സ് ആണെങ്കിലും, എനിക്ക് ലഭിച്ചിരുന്ന സിഗ്നലുകള്‍ ഞാന്‍ വിശ്വസിച്ചില്ല'' താരം പറയുന്നു.

''എനിക്ക് ഏറ്റവും മികച്ച മോഡല്‍ ആകണമായിരുന്നു. അതിനാല്‍ ഞാന്‍ മണിക്കൂറുകളോളം ജോലി ചെയ്തു. സുഖമില്ലാതായാല്‍ അവര്‍ സെറ്റിലേക്ക് ഡോക്ടറെ അയക്കും. ഒരു ഇഞ്ചക്ഷന്‍ തരും. ഞാന്‍ വീണ്ടും ജോലി ചെയ്യും. മറ്റ് മോഡലുകളുമായി ഞാന്‍ മത്സരത്തിലായിരുന്നു. അതിനാല്‍ തന്നെ മറ്റ് പെണ്‍കുട്ടികളുമായി എനിക്ക് സൗഹൃദവുമില്ലായിരുന്നു. എന്നാല്‍ കാന്‍സര്‍ എന്റെ ഉള്ളിലെ പെര്‍ഫെക്ടായിരിക്കുക എന്ന് ചിന്ത എടുത്തു കളഞ്ഞു'' താരം പറയുന്നു.

നേരത്തെ താന്‍ ഭക്ഷണത്തോട് അകലം പാലിച്ചിരുന്നു. എന്നാല്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയതോടെ താന്‍ ഭക്ഷണത്തെ ആശ്വാസം പകരുന്ന ഒന്നായി കണ്ടു തുടങ്ങിയെന്നും ലിസ പറയുന്നു. അതേസമയം രോഗത്തെക്കുറിച്ച് പുറത്ത് പറയരുതെന്നും തന്നോട് പലരും പറഞ്ഞിരുന്നതായി ലിസ പറയുന്നു. ''രോഗത്തേക്കുറിച്ച് ഒരിക്കലും തുറന്നുപറയരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നാല്‍, അത്തരം ഉപദേശങ്ങള്‍ ഇക്കാര്യം പരസ്യമാക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. കാന്‍സര്‍ സംബന്ധിച്ച് ഇപ്പോഴും ഇത്ര നാണക്കേട് തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്തിനാണ് രോഗമുണ്ടെന്നു കരുതി നാണക്കേട് തോന്നുന്നത്? രോഗവിവരം തുറന്നുപറയാന്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ ഏറ്റവും ആശ്വാസം പകര്‍ന്ന കാര്യം.' എന്നും ലിസ പറയുന്നു.

2009 ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ലിസയ്ക്ക് സ്ഥിരീകരിക്കുന്നത്. ആ അവസ്ഥയെ അതിജീവിക്കാനെയങ്കിലും 2012 ല്‍ വീണ്ടും ലിസയെ തേടി കാന്‍സറെത്തി. തുടര്‍ച്ചയായുള്ള ചികിത്സയും കീമോതെറാപ്പിയും കാരണം മുപ്പത്തിയേഴാം വയസില്‍ തന്നെ ആര്‍ത്തവ വിരാമമുണ്ടായെന്നും ലിസ പറയുന്നു.

Lisa Ray about being diagonsed with cancer. It changed her life style forever

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ശരിയായില്ല', ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത് നല്‍കി

അട്ടപ്പാടിയിലെ തൊഴിലുറപ്പ് വേതന കുടിശ്ശിക ഉടൻ നൽകണം, വിദ്യാർഥികളുടെ യൂണിഫോം പ്രതിസന്ധിയ്ക്കും പരിഹാരം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

ഷിഗെല്ലയ്ക്ക് പിന്നാലെ എം പോക്‌സ്, രോഗബാധ തിരുവനന്തപുരത്ത്; ഒരു ഡെങ്കിപ്പനി മരണം

റീന ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് തുടരും, ഗവർണർ യോഗം വിളിച്ച സംഭവത്തിൽ സർക്കാരിന് അതൃപ്തി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മറയൂരിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് നാട്ടുകാർ, പ്രതിഷേധം (വിഡിയോ)

SCROLL FOR NEXT