'ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവരുടെ കളി, എന്റെ മോനെ മാത്രം ഉന്നം വച്ചു'; ഒളിയമ്പുമായി മല്ലിക സുകുമാരന്‍

അഖില്‍ മാരാരോടും മേജര്‍ രവിയോടും ഞാന്‍ പ്രതികരിച്ചു. പക്ഷെ അവര്‍ രണ്ടു പേരോടും എനിക്ക് യാതൊരു പിണക്കവുമില്ല
Mallika Sukumaran
Mallika Sukumaran, Prithviraj, Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

എമ്പുരാന്‍ വിവാദങ്ങളില്‍ ഒളിയമ്പുമായി മല്ലിക സുകുമാരന്‍. വിവാദങ്ങളുടെ സമയത്ത് തന്റെ മകന്‍ പൃഥ്വിരാജിനെ ഉന്നം വച്ചത് മോഹന്‍ലാലിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്ന മൂന്ന്-നാല് പേരാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ മനസ് തുറന്നത്.

Mallika Sukumaran
പൃഥ്വിരാജും കരീന കപൂറും ഒരുമിക്കുന്ന ത്രില്ലർ; ‘ദായ്റ’യുടെ റിലീസ് തീയതി

''എമ്പുരാന്റെ വിഷയമുണ്ടായപ്പോള്‍ മോനും മോഹന്‍ലാലും മുരളി ഗോപിയും ചേര്‍ന്ന് ഒരു പ്രസ് മീറ്റില്‍ വിശദീകരണം നല്‍കുമെന്ന് കരുതി. എന്തിനാണ് പൃഥ്വിരാജിനെ പറയുന്നത്? ആന്റണി എടുത്ത പടം, മുരളി എഴുതിയ സബ്ജക്ട്. അത് കേട്ടു, ഭംഗിയായിട്ട് എടുത്തു. എന്തിനാണ് അദ്ദേഹത്തിന് ജാതീയമായൊരു ചിന്ത വന്നുവെന്ന് പറയുന്നത്? ''കഥ തീരുമാനിച്ചത് അദ്ദേഹമാണോ? മീഡിയ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ ഇതിന് പിന്നില്‍ വേറെ കുറച്ചാളുകളുണ്ടെന്ന് തോന്നി. അത് സത്യം തന്നെയാണ്. വേറെ കുറച്ചാളുകളുണ്ട്. മൂന്ന് നാല് പേരാണ്. അത് ലാലു അറിഞ്ഞിട്ടില്ല. ലാലുവിന്റെ സംരക്ഷകരാണെന്ന് ഭാവിക്കുന്നവരാണ്. ലാലുവിന് അതുകാരണം ദോഷമേ സംഭവിച്ചിട്ടുള്ളൂ'' മല്ലിക സുകുമാരന്‍ പറയുന്നു.

Mallika Sukumaran
'കയ്യിലിരുപ്പ് പണ്ടേ കുറച്ച് മോശാ...'; കിടിലന്‍ മേക്കിങില്‍ 'ഐ, നോബഡി'; ആകാംക്ഷ നിറച്ച് ട്രെയിലര്‍

''ലാലുവിന്റെ കഴിവു കൊണ്ട് ലാലു അഭിനയിക്കുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാകുന്നു. അത് അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസിന്റെ നന്മ കൊണ്ടാകും. ആന്റണി എന്റെ കുഞ്ഞിനെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞവര്‍ ഇവരില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നവരാണ്. അത് പറഞ്ഞോട്ടെ. അവരെ വലിയ ആള്‍ക്കാരായി ഞാന്‍ കരുതുന്നുമില്ല''.

''അമ്മ പ്രതികരിക്കാന്‍ കാരണം, അമ്മ എന്തുമാത്രം വേദനകള്‍ അനുഭവിച്ചാണ് നിങ്ങളെ ഇത്രത്തോളം കൊണ്ടുവന്നതെന്ന് അമ്മയ്‌ക്കേ അറിയുള്ളൂ. അങ്ങനെയുള്ള കുട്ടികള്‍ ഇങ്ങനെ ചിന്തിച്ചുവെന്ന് പറയുമ്പോള്‍, അവര്‍ ആരാണ് തീരുമാനിക്കാന്‍? ഞാന്‍ പ്രതികരിക്കും. അഖില്‍ മാരാരോടും മേജര്‍ രവിയോടും ഞാന്‍ പ്രതികരിച്ചു. പക്ഷെ അവര്‍ രണ്ടു പേരോടും എനിക്ക് യാതൊരു പിണക്കവുമില്ല. എന്തോ ഒരു വിവരക്കേട് അറിയാതെ പറഞ്ഞുപോയി. അതിന് നാട്ടുകാര്‍ തന്നെ പറഞ്ഞു. അത് തെറ്റാണെന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം എന്റെ കൂടെയുണ്ടായിരുന്നു'' എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

Summary

Mallika Sukumaran says some people who acts like Mohanlal's guards were behind targeting Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com