പൃഥ്വിരാജും കരീന കപൂറും ഒരുമിക്കുന്ന ത്രില്ലർ; ‘ദായ്റ’യുടെ റിലീസ് തീയതി

നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ചോദ്യം ചെയ്യുന്ന കഥ
Daayra
Daayra
Updated on
1 min read

പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ദായ്റ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്.

Daayra
'കയ്യിലിരുപ്പ് പണ്ടേ കുറച്ച് മോശാ...'; കിടിലന്‍ മേക്കിങില്‍ 'ഐ, നോബഡി'; ആകാംക്ഷ നിറച്ച് ട്രെയിലര്‍

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ ‘ദായ്റ’യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തൽവാർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

Daayra
'എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു'; പ്രതികരിച്ച് രേണു സുധി

റിലീസിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചിത്രീകരണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ബിടിഎസ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കുറ്റകൃത്യം, നീതി, ശിക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ‘ദായ്റ’യിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ചോദ്യം ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. പിആർഒ- സതീഷ് എരിയാളത്ത്.

Summary

Prithviraj Sukumaran and Kareena Kapoor Khan starrer DAAYRA Release Date Announcement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com