Nivin Pauly, Listin Stephen വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിവിനാണ് ഹീറോ എങ്കിലും അതിനെ ആ രീതിയിൽ പ്രൊജക്ട് ചെയ്യാനാകില്ല'; 'ബേബി ​ഗേളി'നെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ബേബി ഗേൾ സിനിമയിൽ ഒരു ഹീറോ ഉണ്ടെന്ന് പറയാനാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ബേബി ​ഗേൾ. കഴി‍ഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നിരുന്നു. ട്രാഫിക് പോലെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് നിർമാതാവ് ലിസ്റ്റിൽ സ്റ്റീഫൻ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞു. നിവിൻ പോളിയാണ് സിനിമയിലെ ഹീറോ എങ്കിലും യഥാർഥ ഹീറോ നാല് ദിവസം പ്രായമായ പെൺകുഞ്ഞാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്നും അതുകൊണ്ട് നിവിൻ പോളി ചിത്രമെന്ന നിലയിൽ പ്രൊമോട്ട് ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 23 നാണ് ചിത്രം റിലീസിനെത്തുന്നത്. "2010 ൽ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് എന്റെ തുടക്കം. അതെഴുതിയ ബോബി- സഞ്ജയ് തന്നെയാണ് ബേബി ​ഗേളും എഴുതിയിരിക്കുന്നത്.

അവരുമായി തുടർന്നും സിനിമകൾ ചെയ്തു. ബേബി ​ഗേളിന്റെ കഥ പറഞ്ഞപ്പോൾ ട്രാഫിക് സിനിമയെ ഓർമപ്പെടുത്തുന്ന കണ്ടന്റായിരുന്നു അത്. ഈ സിനിമ ഒരു കൂട്ടായ്മയാണ്. ബേബി ഗേൾ സിനിമയിൽ ഒരു ഹീറോ ഉണ്ടെന്ന് പറയാനാകില്ല. ഈ ബേബി ഗേൾ തന്നെയാണ് സിനിമയുടെ ഹീറോ. സിനിമ ഏത് രീതിക്ക് മാർക്കറ്റ് ചെയ്യണമെന്നതിൽ ഞങ്ങളുടെ ടീം ബുദ്ധിമുട്ടി.

നിവിനാണ് ഹീറോ എങ്കിലും അതിനെ പ്രൊജക്ട് ചെയ്ത് മാർക്കറ്റ് ചെയ്യാനാകില്ല. അങ്ങനെ ചെയ്താൽ പ്രേക്ഷകർക്ക് തെറ്റായ സന്ദേശം നൽകുന്നത് പോലെയാകും. ട്രാഫിക് പോലെ എല്ലാവർക്കും പ്രധാനപ്പെട്ട വേഷങ്ങളുള്ള ചിത്രമാണിത്. സിനിമയുടെ ടോട്ടാലിറ്റിയെ ആണ് മാർക്കറ്റ് ചെയ്യാനാവുക. സിനിമയുടെ എല്ലാ പ്രൊമോഷൻ ചെയ്യുന്നതിലും ഞങ്ങൾക്ക് പരിമിതികളുണ്ട്.

ഒരൊറ്റ ദിവസം നടക്കുന്ന കഥ പറയുന്നതു കൊണ്ടും അവയെല്ലാം കഥയിൽ നിർണായകമായതു കൊണ്ടും അവ വെളിപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പാട്ടുകളും പുറത്തുവിടാനാകില്ല. ഈ സിനിമ ഇറങ്ങിക്കഴിയുമ്പോൾ മനസിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന്' ലിസ്റ്റിൻ പറഞ്ഞു.

റിയൽ ലൈഫ് സ്റ്റോറികളുടെ കോമ്പോയാണ് ചിത്രമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ലിജോ മോൾ, സം​ഗീത് പ്രതാപ്, അഭിമന്യു ഷമ്മി തിലകൻ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

Cinema News: Listin Stephen on Baby Girl movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാന്താരയിലെ ദൈവക്കോലത്തെ അപമാനിച്ചെന്ന പരാതി; രൺവീറിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

സ്‌റ്റൈലിഷ് ലുക്കില്‍ ജയസൂര്യ; കശ്മീരിലെ സൈനികദൗത്യം പറയുന്ന 'ഓപ്പറേഷന്‍ ത്രാള്‍'

മുഖ്യമന്ത്രിയെ തീരുമാനിക്കുക ജനവികാരം മാനിച്ച്; യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

മുട്ടയേക്കാൾ പ്രോട്ടീൻ ഈ പച്ചക്കറികൾക്ക്

SCROLL FOR NEXT