പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും  ഫെയ്സ്ബുക്ക്
Entertainment

'പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ?'; കുറിപ്പുമായി ലിസ്റ്റിൻ സ്റ്റീഫൻ

പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും സ്റ്റീഫൻ കുറിപ്പിലൂടെ മറുപടി നൽകുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടൻ പൃഥ്വിരാജ് 42ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച കുറിപ്പാണ്. പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും സ്റ്റീഫൻ കുറിപ്പിലൂടെ മറുപടി നൽകുന്നുണ്ട്. രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് താൻ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ഒന്നിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും ലിസ്റ്റിൻ പറയുന്നുണ്ട്.

ലിസ്റ്റിൻ സ്റ്റീഫന്റെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട സഹോദരൻ, സുഹൃത്ത്, പങ്കാളി, പിന്തുണയ്ക്കുന്നവൻ നിങ്ങൾക്ക് സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു.

ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി.. അന്നേരം ഒന്നും കണ്ടില്ല , അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് " ഓൾഡ് ഈസ് ​ഗോൾഡ്" പിന്നെ ഞാൻ ഫോണിൽ ചികയാൻ ആയിട്ട് ഒന്നും നിന്നില്ലാ ... അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ...? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ..?? അപ്പൊൾ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്..... സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസി ആണ് . പക്ഷെ രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും ... എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്...

2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ....??? കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്... വരുമാനം കിട്ടുന്നതല്ലേ.. ബോംബെയിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോൺസ്, മറ്റു ചിലവുകൾ ഒക്കെ കാണില്ലേ...?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ..? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ..‌ നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എൻ്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. പ്രിയപ്പെട്ട പൃഥിരാജിനും ദൈവത്തിനും നന്ദി. പ്രിയപ്പെട്ട രാജുവിന് വീണ്ടും പിറന്നാൾ ആശംസകൾ അറിയിക്കുന്നു.

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങൾക്ക് ഇടയിൽ, വൈകിട്ട് കുപ്പികൾ പൊട്ടിക്കുമ്പോൾ... സസ്‌പെൻസിൻ്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.... ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. Nb : നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ. ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. കുടുംബത്തിനൊപ്പം ഈ ദിവസം ആസ്വദിക്കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT