Lokah ഫെയ്സ്ബുക്ക്
Entertainment

'മൂപ്പര് പറഞ്ഞു...', ലോക പുതിയ പോസ്റ്ററുമായി മമ്മൂട്ടി; 'ലോക 2 ടീസർ കാണിച്ചാൽ വരാമെന്ന്' സോഷ്യൽ മീഡിയ

സിനിമ തിയറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 275 കോടി കളക്ഷൻ നേടുകയും ചെയ്തു. ലോകയുടെ രണ്ടാം ഭാ​ഗത്തിന്റെ വരവ് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ ഒരു വിഡിയോ പങ്കുവച്ചിരുന്നു.

വൻ സ്വീകാര്യതയാണ് ഈ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ തിയറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

''മൂപ്പര് പറഞ്ഞു… ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്'' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. 'ലോക 2 ടീസർ കൂടി തിയറ്ററിൽ അവസാനം കാണിക്കാമെങ്കിൽ ഒരു തവണ കൂടി കാണും'., 'ഒന്നല്ല എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാം കാണാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകൾ.

ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾ ടൈം റെക്കോഡ് ആഗോള ഗ്രോസർ ആയി മാറിയത്.

കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്നാണ് ലോക ചാപ്റ്റർ‌ 1 ചന്ദ്ര ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്.

Cinema News: Lokah Chapter 1 Chandra new poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

SCROLL FOR NEXT