ലോക- ചാപ്റ്റർ വൺ: ചന്ദ്ര (Lokah- Chapter One: Chandra)  ഫെയ്സ്ബുക്ക്
Entertainment

'വണ്ടർ വുമൺ റീമേക്ക് ആണോ'! സൂപ്പർ ഹീറോ യൂണിവേഴ്സുമായി ദുൽഖർ സൽമാൻ; 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര' ഫസ്റ്റ് ലുക്ക്

ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ലോക ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സമകാലിക മലയാളം ഡെസ്ക്

നടൻ ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക- ചാപ്റ്റർ വൺ: ചന്ദ്ര (Lokah- Chapter One: Chandra) എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ലോക ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്.

ഡൊമനിക് അരുൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പർ വുമൺ ആയാണ് പോസ്റ്ററിൽ കല്യാണിയെ കാണാൻ കഴിയുക. 'വണ്ടർ വുമൺ റീമേക്ക്' ആണോ ഇതെന്നാണ് ദുൽഖറിന്റെ പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ.

'ചിത്രത്തിൽ ദുൽഖറിന്റെ കാമിയോ പ്രതീക്ഷിക്കാമോ?', 'അങ്ങനെ യൂണിവേഴ്‌സിൽ നമ്മുടെ മലയാളം ഇൻഡസ്ട്രിയും, ഇത് പൊളിക്കും'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ ചന്ദ്ര. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT