Lokesh Kanagaraj ഫയല്‍
Entertainment

രജനികാന്തിന്റെ ജീവിതം സിനിമയായാല്‍ ആരാകും നായകന്‍? ലോക്കിയുടെ മനസില്‍ ഈ താരം

സമകാലിക മലയാളം ഡെസ്ക്

രജനികാന്തിനെ നായകനാക്കി കൂലി എന്ന പുതിയ ചിത്രവുമായി എത്തുകയാണ് ലോകേഷ് കനകരാജ്. വിക്രമിനേയും വിജയിയേയും വച്ച് ഹിറ്റുകളൊരുക്കാന്‍ സാധിച്ച ലോകേഷ് എന്താണ് തലൈവര്‍ക്കായി കരുതിവച്ചിരിക്കുന്നതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ കഴിഞ്ഞ ദിവസം രജനികാന്ത് ആത്മകഥയെഴുതുന്നതായി ലോക്കി പറഞ്ഞത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ രജനികാന്തിന്റെ ആത്മകഥ സിനിമയാവുകയാണെങ്കില്‍ ആരെയാകും നായകനാക്കുകയെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. ഒരു അഭിമുഖത്തിലായിരുന്നു ലോക്കിയുടെ പ്രതികരണം. രജനികാന്ത് ആത്മകഥ എഴുതുന്നത് പറഞ്ഞതിനാല്‍, അത് നിങ്ങള്‍ സിനിമയാക്കുകയാണെങ്കില്‍ ആരാകും നായകന്‍ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലോകേഷ്.

''രജിനി സാറിന്റെ തുടക്കകാലം അവതരിപ്പിക്കാന്‍ ധനുഷിന് സാധിക്കുമെന്ന് കരുതുന്നു. അത് കഴിഞ്ഞ് 90 കളിലെ രജിനിയാകാന്‍ വിജയ് സേതുപതിയ്ക്കും ശിവകാര്‍ത്തികേയനും സാധിക്കും. അവരിലെല്ലാം ഞാന്‍ തലൈവരുടെ ആ ചാം കണ്ടിട്ടുണ്ട്. നമുക്ക് ഗംഭീരരായ നടന്മാരുണ്ട്. ആര് ചെയ്താലും നന്നാകും. ചിമ്പുവിനും സാധിക്കും. ഇവരാണ് അടുത്ത തലമുറയിലെ താരങ്ങള്‍. അഞ്ച് വര്‍ഷത്തിനപ്പുറം ആ പൊസിഷനില്‍ ഇരിക്കേണ്ടവരാണ്'' എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.

അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കൂലി. മലയാളത്തിന്റെ സ്വന്തം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍, ഉപേന്ദ്ര, നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് കൂലി. ഓഗസ്റ്റ് 14 ന് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തും.

Lokesh Kanagaraj says Dhanush will be perfect to play younger version of Rajinkanth in his biopic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

SCROLL FOR NEXT