കൂലി (Coolie) എക്സ്
Entertainment

കിടിലൻ അപ്ഡേറ്റുമായി 'കൂലി'..ചിത്രത്തിലെ ആദ്യ​ഗാനം നാളെ പുറത്ത് വി‌ടും

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലോകേഷ്- രജനീകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് കൂലി. സിനിമയു‌‌ടെ ഓരോ അപ്ഡേറ്റുകളൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കൂലിയുടെ പുതിയ ​ഗാനം ജൂൺ 25ന് പുറത്തുവിടും എന്നതാണ് പുതിയ അപ്ഡേറ്റ്.

കൂലിയു‌ടെ പോസ്റ്റർ പ്രൊഡക്ഷൻ വർക്കുകളു‌‌‌ടെ തിരക്കിലാണ് ലോകേഷ് ഇപ്പോഴെന്നാണ് റിപ്പോർ‌‌‌‌‌‌‌‌ട്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളത്തിൽ നിന്ന് സൗബിന്‍ ഷാഹിര്‍ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രുതി ഹാസന്‍, നാഗാർജുന അക്കിനേനി, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.ഈ വർഷം ഓ​ഗസ്റ്റ് 14നാണ് കൂലി തീയ്യറ്ററിൽ എത്തുക.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. ലോകേഷിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ഒരു വിജയമാണ് സിനിമാ ലോകം കണ്ടത്.

The first song from the film Coolie, directed by Lokesh Kanagaraj, will be released on June 25th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT