DC എക്സ്
Entertainment

ദാസിന്റെയും ചന്ദ്രയുടെയും പ്രതികാരം കലക്കി; ലോകേഷിന്റെ 'ഡിസി' 100 കോടി ക്ലബ്ബിൽ

അരുൺ മാതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടനെന്ന നിലയിലും നൂറിൽ നൂറ് മാർക്ക് നേടിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ച ഡിസി എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് വിവരം പങ്കുവച്ചിരിക്കുന്നത്. അരുൺ മാതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ​ഗബ്ബി ചിത്രത്തിലെത്തുന്നത്. എല്ലാ സ്നേഹത്തിനും എന്നെന്നും നന്ദി ഉണ്ടായിരിക്കും എന്നാണ് ലോകേഷ് എക്സിൽ കുറിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍.

ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. റോക്കി, സാനി കയ്ദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

Lokesh Kanagaraj's debut film DC enters 100 crore worldwide in 2 weeks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു, അതിൻറെ തെളിവാണ് ഈ കാണുന്നതെല്ലാം': ചിനൂസ് ചിലങ്ക

'ബോഡി ഷെയ്മിങ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല'; പുലിക്കളി വിവാദത്തിൽ മന്ത്രി പിസി വിഷ്ണുനാഥ്

ജീൻസു പോലെയല്ല, ഈ വസ്ത്രം കഴുകാതെ ധരിച്ചാൽ 'പണി' കിട്ടും

ആഴ്സണലിനെതിരെ ​ഹാട്രിക്ക് നേടിയ ഒരേയൊരു ടോട്ടനം താരം! ഇതിഹാസം ടെറി ഡൈസൻ അന്തരിച്ചു

'കള്ളൻ വിജയൻ' ലേഖന വിവാദം: കെആർ അജയൻ ദേശാഭിമാനിയിൽനിന്ന് രാജിവച്ചു