സല്‍മാന്‍ ഖാന്‍/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രണയം, വിവാഹം കഴിക്കാമോ?'; സല്‍മാന്‍ ഖാനോട് യുവതി;  ഷാരുഖിനെക്കുറിച്ചാണോ എന്ന് താരം

വിവാഹം കഴിക്കേണ്ട തന്റെ സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തന്നെ കാണേണ്ടതായിരുന്നു എന്നുമാണ് താരം പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ക്രോണിക് ബാച്‌ലറാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ പ്രണയങ്ങളെല്ലാം വലിയ വാര്‍ത്തയാകാറുണ്ടെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. എങ്കിലും ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഒരു യുവതിയുടെ വിവാഹഭ്യര്‍ത്ഥനയ്ക്ക് താരം നല്‍കിയ മറുപടിയാണ്. 

അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയത്. താന്‍ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായെന്നാണ് യുവതി പറഞ്ഞത്. 

എന്നാല്‍ രസകരമായിട്ടായിരുന്നു സല്‍മാന്റെ പ്രതികരണം. ഷാരുഖ് ഖാനെക്കുറിച്ചാണോ പറയുന്നത് എന്നായിരുന്നു സല്‍മാന്‍ യുവതിയോട് ചോദിച്ചത്. എന്നാല്‍ താന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് അവര്‍ വ്യക്തമാക്കി. പിന്നാലെ തന്നെ വിവാഹം കഴിക്കാമോ എന്ന് താരത്തോട് ചോദിച്ചു. എന്നാല്‍ വിവാഹം കഴിക്കേണ്ട തന്റെ സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തന്നെ കാണേണ്ടതായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT