സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ 20 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍

പത്തു വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.
Verdict today in CPM worker Dhanaraj murder case
ധനരാജ്
Edited By:
Updated on: 
1 min read

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പകല്‍ 11ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് വിധി പറയും. ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജി (40) നെ 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നില്‍വച്ച് ബിജെപിആര്‍എസ്എസ് - ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.പത്തു വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.

വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിറകു വശത്തുവെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ആദ്യ മൂന്നു പ്രതികളായ ടിപി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. ഒമ്പതാം പ്രതി പി രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശന്‍. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ എന്ന അജീഷ് ആര്‍എസ്എസ് ജില്ലാ പ്രമുഖനായിരുന്നു.

കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപട്ടികയിലെ മൂന്നു പേര്‍ കോടതിയില്‍ എത്തിയില്ല. ധനരാജനെ കൊലപ്പെടുത്താന്‍ രണ്ടിടത്തായി ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍ ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Verdict today in CPM worker Dhanaraj murder case
നാളെ മുതല്‍ മഴ വരുന്നൂ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Verdict today in CPM worker Dhanaraj murder case
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി
Verdict today in CPM worker Dhanaraj murder case
'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ
Summary

Verdict today in CPM worker Dhanaraj murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER