Love Insurance Kompany ഇൻസ്റ്റ​ഗ്രാം
Entertainment

പ്രദീപ് രം​ഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' ഒ‌ടിടിയിലേക്ക്; എവിടെ കാണാം

കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തിയത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിക്കുന്നത്. ഇപ്പോഴിതാ ലവ് ഇൻഷുറൻസ് കമ്പനി ഒടിടി റിലീസിന്റെ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. മേയിൽ തന്നെ സ്ട്രീമിങ് ആരംഭിക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തിയത്.

എസ്ജെ സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി, സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് ലവ് ഇൻഷുറൻസ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Cinema News: Pradeep Ranganathan starrer Love Insurance Kompany OTT Release update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT