'ലക്കി ഭാസ്‌കര്‍' ടീസര്‍ പുറത്ത് യൂട്യൂബ്
Entertainment

ദുല്‍ഖര്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനം, 'ലക്കി ഭാസ്‌കര്‍' ടീസര്‍ പുറത്ത്

മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ലക്കി ഭാസ്‌കര്‍' പ്രേക്ഷകരിലേക്ക് എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനം 'ലക്കി ഭാസ്‌കര്‍' ടീസര്‍ പുറത്ത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ഭാസ്‌കറിന്റെ അസാധാരണ യാത്രയാണ് ടീസര്‍ പിന്തുടരുന്നത്.

മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ലക്കി ഭാസ്‌കര്‍' പ്രേക്ഷകരിലേക്ക് എത്തുക. ദുല്‍ഖല്‍ വീണ്ടുമൊരു പാന്‍ ഇന്ത്യന്‍ സിനിമയുമായി എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയെഴുതിയതും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സിത്താര എന്റര്‍ടൈന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ