Athi Bheekara Kaamukan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മിന്നൽ വള'യ്ക്ക് ശേഷം മറ്റൊരു കിടിലൻ റൊമാന്റിക് പാട്ടുമായി സിദ്ദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം പുറത്ത്

ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രേമവതി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്.

ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 'തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ ഓണം മൂഡ് ’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്.

മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിൻ അശോക്നെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. യുവ സംഗീത സംവിധായകർക്കിടയിൽ തന്റെതായ ഇടം വളരെ വേഗത്തിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിൻ അശോക്.

റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ‘അതിഭീകര കാമുകൻ’ പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രണയം പ്രമേയമാക്കി കഥ പറയുന്ന ഈ ചിത്രം പ്രണയം പോലെ തന്നെ പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം കുട്ടികൾക്കും യൂത്തിനും തൊട്ട് ഏത് പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ കൂടിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. റാപ്പർ ഫെജോ, സിദ് ശ്രീറാം തുടങ്ങിയ പ്രശസ്തരാണ് ചിത്രത്തിലെ പാട്ടുകൾ പാടിയിരിക്കുന്നത്.

ദൃശ്യ രഘുനാഥാണ് സിനിമയിലെ നായിക കഥാപാത്രം ചെയ്യുന്നത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നവംബർ 14നു അതിഭീകര കാമുകൻ തിയ്യേറ്ററുകളിൽ എത്തും.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ,

സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്സ്: സരിഗമ, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പിആർഒ: ആതിര ദിൽജിത്ത്.

Cinema News: Lukman starrer Athi Bheekara Kaamukan movie first song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT