മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എം പത്മകുമാർ 
Entertainment

'അഞ്ച് കൊല്ലം കഴിഞ്ഞാൽ മമ്മൂട്ടിയിൽ നിന്ന് ആക്ഷൻ പ്രതീക്ഷിക്കേണ്ട! നല്ല അച്ഛൻ, അപ്പൂപ്പൻ റോള്‍ ചെയ്യാം; 'രാജാധിരാജ' കണ്ടിറങ്ങിയപ്പോൾ കേട്ടത്': കുറിപ്പ്

പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകും

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ തന്നെയാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ്. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എം പത്മകുമാർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകുമെന്നാണ് പത്മകുമാർ പറയുന്നത്.

എം പത്മകുമാറിന്റെ കുറിപ്പ് വായിക്കാം

2014ൽ ആണ് 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്‌ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം.

അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ ‘ടർബോ’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: ‘പത്തല്ല സുഹൃത്തേ, ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അദ്ഭുതമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത് ഞങ്ങളുടെ മമ്മൂക്കയ്ക്കു മാത്രമുള്ള സിദ്ധിയാണ്. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്, ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്‌ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മൂക്കയേ ഉള്ളു; ഒരേയൊരു മമ്മൂക്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

അയൺ ബോക്സിലെ കറ എങ്ങനെ കളയാം

സൗജന്യ തൊഴിൽ പരിശീലനം

SCROLL FOR NEXT