Maala Parvathy, Mammootty and Mohanlal 
Entertainment

10 മിനുറ്റ് മാത്രം തന്ന മോഹന്‍ലാല്‍ ഇന്റര്‍വ്യു തീര്‍ന്നത് 2 മണിക്കൂര്‍ കഴിഞ്ഞ്; മമ്മൂക്കയെ ഭയങ്കര ഇഷ്ടം, നല്ല മനുഷ്യനാണ്: മാല പാര്‍വതി

വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു എന്റെ ആദ്യത്തെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അഭിനേത്രി എന്ന നിലയില്‍ ഒരിടം കണ്ടെത്തും മുമ്പ് അവതാരകയായി ടെലിവിഷന്‍ ലോകത്ത് സ്ഥാനം കണ്ടെത്തിയിട്ടുണ്ട് മാല പാര്‍വതി. ഇന്ന് മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം മാല പാര്‍വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവതാരകയായിരുന്ന കാലത്തും തന്റേതായൊരു ഇടം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്റര്‍വ്യു ചെയ്തതിന്റെ ഓര്‍മകള്‍ മുമ്പൊരിക്കല്‍ മാല പാര്‍വതി പങ്കിട്ടിരുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാല പാര്‍വതി മനസ് തുറന്നത്. പത്ത് മിനുറ്റ് മാത്രം അനുവദിച്ച മോഹന്‍ലാല്‍ ഇന്റര്‍വ്യു മണിക്കൂറുകള്‍ കടന്നു പോയതിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

തന്മാത്രയുടെ ഷൂട്ടിനിടെ ദൂരദര്‍ശന് പത്ത് മിനുറ്റ് ഇന്റര്‍വ്യു തന്നിരുന്നു. പത്ത് മിനുറ്റ് മാത്രം. 7.30 മുതല്‍ 7.40 വരെ. അതിനും നൂറ് പേജിന്റെ ബുക്ക് മുഴുവന്‍ എഴുതി തയ്യാറെടുത്താണ് ഞാന്‍ പോകുന്നത്. നന്നായി വായിക്കുമല്ലേ എന്ന് ഞാന്‍ ചോദിച്ചു. എങ്ങനെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത് ഈ പുസ്തകമല്ലേ എന്ന് ചോദിച്ചു. അതോടെ അദ്ദേഹം ഓപ്പണ്‍ അപ്പ് ആയി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുമായുള്ള ബന്ധത്തെക്കുറിച്ചൊക്കെ സംസാരിച്ചു. സ്‌പെസിഫിക് ആയിക്കഴിഞ്ഞാല്‍ അദ്ദേഹം സംസാരിക്കും.

അങ്ങനെ ആ ഇന്റര്‍വ്യു തീര്‍ന്നത് പത്ത് മണിക്കാണ്. ദൂരദര്‍ശന്‍ രണ്ട് ഭാഗങ്ങളായി, രണ്ട് ദിവസങ്ങളിലായിട്ടാണ് ആ ഇന്റര്‍വ്യു ടെലികാസ്റ്റ് ചെയ്തത്. വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. അവിടെ നിന്നും തുടങ്ങി തന്മാത്രയെക്കുറിച്ചും തന്റെ പ്രോസസിനെക്കുറിച്ചും സംസാരിച്ചു. ഇരുവറിനെക്കുറിച്ച് കുറേ നേരം സംസാരിച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പിന്നെയുള്ളത് വടക്കുംനാഥന്റേയും അറബിയും ഒട്ടകതിന്റേയും പ്രൊമോഷന് വേണ്ടിയുള്ളതായിരുന്നു. അവസാനത്തേത് 2007 ജനുവരി ഒന്നിനായിരുന്നു.

പ്രജാപതിയ്ക്ക് വേണ്ടിയുള്ള പ്രൊമോഷന്റെ ഭാഗമായിട്ടാണ് മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്യുന്നത്. അദ്ദേഹം നമ്മളെന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു. ഇങ്ങനെ ഇരിക്കണോ ഇരിക്കാം! അന്ന് വളരെ ഫ്രീയായിട്ടാണ് സംസാരിച്ചത്. കൈരളിയുടെ ചെയര്‍മാന്‍ ആയതിനാല്‍ എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഷോ ചെയ്യുമ്പോള്‍ താഴെ ഫ്‌ളോറില്‍ വന്നിരിക്കുമായിരുന്നു. കൂടുതലും കളിയാക്കലായിരുന്നു. പക്ഷെ എല്ലാ ഇന്റര്‍വ്യുകളും കാണും. നീലത്താമര കഴിഞ്ഞപ്പോള്‍ കൊള്ളാമായിരുന്നു അഭിനയം എന്ന് പറഞ്ഞു. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. നല്ല മനുഷ്യനാണ്.

Maala Parvathy shares her memories of interviewing Mammootty and Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

പ്രണയകാലം കഴിഞ്ഞു, ഇനി ചോരക്കളി..! ആക്ഷന്‍ ചിത്രവുമായി മമിത ബൈജു; നിര്‍മാണം പ്രദീപ് രംഗനാഥന്‍

ട്രംപ് പറഞ്ഞു... ഫിഫ 'റാൻ മൂളി' കേട്ടു! ചുവപ്പ് കാർഡ് കിട്ടിയ ബലോഗന്റെ സസ്പെൻഷൻ 'മാത്രം' പിൻവലിച്ചു

ഡെങ്കിപ്പനിയോ സാധാരണ പനിയോ? എങ്ങനെ തിരിച്ചറിയാം

സ്വർണ്ണപ്പണയ സ്ഥാപനത്തിലെ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു