

കഴിഞ്ഞ ദിവസമാണ് നിഖില വിമലും സജിന്‍ ഗോപുവും അഭിനയിക്കുന്ന പുതിയ ചിത്രം ധൂമകേതുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. കയ്യടി നേടിയ സൂക്ഷ്മദര്‍ശിനിയ്ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ഒരുക്കുന്ന ചിത്രമാണ് ധൂമകേതു.
രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത് വെള്ളത്തിന് അടയില്‍ നിന്നുള്ള രംഗമാണ്. നിഖില വിമലിനേയും സജിന്‍ ഗോപുവിനേയും ചിലര്‍ ചേര്‍ന്ന് പിടിച്ച് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. നിഖിലയുടെയും സജിന്റേയും മുഖം മാത്രമാണ് വ്യക്തമായി കാണാനാകുന്നത്. കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു പോസ്റ്റര്‍.
അതേസമയം ഈ പോസ്റ്റര്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാകുമെന്നായിരുന്നു പലരുടേയും നിഗമനം. വെള്ളത്തിനടയില്‍ നിന്നുള്ള രംഗം ചിത്രീകരിക്കാന്‍ അതല്ലാതെ വഴിയില്ലെന്നും അവര്‍ ന്യായം പറഞ്ഞു. എന്നാല്‍ ഇത് ഐഎ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഛായാഗ്രാഹകനായ ഷൈജു ഖാലിദ്. പോസ്റ്ററിലുള്ള നിഖിലയുടെ ഷൂട്ട് വെള്ളത്തിന് അടിയില്‍ വച്ച് ചിത്രീകരിക്കുന്ന വിഡിയോയാണ് ഷൈജു പുറത്ത് വിട്ടിരിക്കുന്നത്.
ഇതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. 'വൗ അപ്പോള്‍ അത് അക പോസ്റ്റര്‍ അല്ല അല്ലേ, വെള്ളം പോലും മടക്കി വെക്കാന്‍ കഴിയണ ക്രൂ ആണെ! എഐ ആണെന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു, കാമറയും വെള്ളത്തില്‍ ചാടിയോ' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
അതേസമയം സിനിമയുടെ സംവിധാനം സുധി മാഡിസണ്‍ ആണ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates