

തങ്ങളുടെ ഭജന്‍ പരിപാടിക്കിടെ കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് ചില സര്‍പ്രൈസ് അതിഥികളെ എത്തിക്കാറുണ്ട് നന്ദഗോവിന്ദം ഭജന്‍സ്. നന്ദഗോവിന്ദത്തിന്റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം സര്‍പ്രൈസ് എന്‍ട്രി നടത്തി ഞെട്ടിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. തിരുവനന്തപുരത്ത് നടന്ന നന്ദഗോവിന്ദത്തിന്റെ പരിപാടിയിലാണ് അപ്രതീക്ഷിതമായി വിനീതെത്തിയത്.
നന്ദഗോവിന്ദം ടീമിന്റെ അതേ വസ്ത്രം ധരിച്ചാണ് വിനീതുമെത്തിയത്. ഗായകസംഘത്തിനൊപ്പം നിരവധി പാട്ടുകള്‍ പാടുകയും ചെയ്തു. അരവിന്ദന്റെ അതിഥികളിലെ കൃപാകരി ദേവീയും, നരനിലെ ഓമല്‍ കണ്‍മണി ഇതിലെ വായുമെല്ലാം വിനീത് ആലപിക്കുന്നുണ്ട്. ഓമല്‍ കണ്‍മണി ഇതിലെ വാ പാടുന്ന വിനീതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസം കെഎസ് ചിത്രയ്‌ക്കൊപ്പം ഓമല്‍ കണ്‍മണി പാടുന്ന ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോ വൈറലായിരുന്നു. നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കെഎസ് ചിത്രയും വിനീത് ശ്രീനിവാസനും ചേര്‍ന്ന് പാടിയ ഗാനം ദീപക് ദേവ് ആണ് ഒരുക്കിയത്. കൈതപ്രമായിരുന്നു പാട്ടിന്റെ വരകളെഴുതിയത്. ഇന്നും കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ഗാനമാണ് ഓമല്‍ കണ്‍മണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates