'ഡ്രൈവിങ് ലൈസന്‍സ്' ചെയ്യില്ലെന്ന് മമ്മൂക്ക, അന്ന് വിഷമിച്ചു, പക്ഷെ പിന്നീട് കാരണം മനസിലായി; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍

ആ സിനിമയും കൊണ്ട് ഞാന്‍ സമീപിക്കാത്തതായി മലയാളത്തില്‍ നടന്മാരില്ല. പക്ഷെ ആര്‍ക്കും സൂപ്പര്‍ സ്റ്റാര്‍ ചെയ്യാന്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല
Driving Licence
Driving Licence
Updated on
1 min read

അച്ഛന്‍ ലാലിനെപ്പോലെ തന്നെ സംവിധായകനായി വന്ന് നടനായി മാറിയിരിക്കുകയാണ് ജീന്‍ പോള്‍ ലാല്‍. മഞ്ഞുമ്മല്‍ ബോയ്‌സിലും ഇപ്പോഴിതാ ബാലനിലും കയ്യടി നേടുകയാണ് ജീന്‍ പോള്‍ ലാല്‍ എന്ന നടന്‍. നേരത്തെ ഹണി ബീ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളൊരുക്കി സംവിധായകനായും ജീന്‍ കയ്യടി നേടിയിട്ടുണ്ട്.

ജീന്‍ ഒരുക്കിയ ഡ്രൈവിങ് ലൈസന്‍സില്‍ നേരത്തെ പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിത്രത്തോട് നോ പറഞ്ഞു. അതേക്കുറിച്ച് സംസാരിക്കുകയാണ് ജീന്‍ ഇപ്പോള്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ ആ കഥ പങ്കുവച്ചത്. ആ വാക്കുകളിലേക്ക്:

മമ്മൂക്കയെ വച്ച് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ ഫാന്‍ ബോയ് ആണ്. മമ്മൂക്ക-പപ്പ കോമ്പോ കാണുന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. അങ്ങനെ മമ്മൂക്കയോട് കഥ പറഞ്ഞു. പക്ഷെ മമ്മൂക്കയ്ക്ക് കഥ വര്‍ക്കായില്ല. അദ്ദേഹം പറഞ്ഞത് താനൊരു നടനായിട്ട് വന്നാല്‍ ആളുകള്‍ തന്നെ മമ്മൂട്ടിയായിട്ടെ കാണുകയുള്ളൂ. തന്നോട് ആളുകള്‍ക്ക് തോന്നുന്ന ദേഷ്യം നടന്‍ മമ്മൂട്ടിയോടുള്ളതാകും. അല്ലെങ്കില്‍ രണ്ട് വേഷവും ചെയ്യണം. അത് പക്ഷെ സിനിമയെ ബാധിക്കുമെന്നും അതിനാല്‍ താല്‍പര്യമില്ലെന്നും മമ്മൂക്ക പറഞ്ഞത്.

അത് എനിക്ക് വലിയ വിഷമമായി. മമ്മൂക്ക എന്ത് പരിപാടിയാണ് കാണിച്ചതെന്നാണ് ഞാന്‍ ചിന്തിച്ചത്. കാരണം മമ്മൂക്ക എനിക്ക് അതുവരെ മമ്മൂട്ടി അങ്കിള്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, എന്തുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞുവെന്ന്. വര്‍ഷങ്ങളുടെ അനുഭവമാണത്. പക്ഷെ പപ്പയും സച്ചിയേട്ടനും അപ്പോള്‍ തന്നെ പറഞ്ഞു. മമ്മൂക്ക എന്തെങ്കിലും കാണാതെ അത് പറയില്ലെന്ന്. പക്ഷെ എനിക്ക് അന്ന് വിഷമമായി.ഞാന്‍ ഫാന്‍ ബോയ് ആണ്. അതിനാല്‍ മമ്മൂട്ടി അങ്കിള്‍ വന്നാല്‍ അടിപൊളിയാകും എന്നാണ് കരുതിയത്.

ആ സിനിമയും കൊണ്ട് ഞാന്‍ സമീപിക്കാത്തതായി മലയാളത്തില്‍ നടന്മാരില്ല. ദിലീപേട്ടനേയും ബിജു മേനോനേയും കണ്ടിരുന്നു. പക്ഷെ ആര്‍ക്കും സൂപ്പര്‍ സ്റ്റാര്‍ ചെയ്യാന്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞ് വരുന്നത് വളരെ റിസ്‌കിയാണ്. പിന്നെ സാധാരണക്കാര്‍ നില്‍ക്കുക മറ്റേ കഥാപാത്രത്തിനൊപ്പമാകും. അപ്പോഴാണ് സച്ചിയേട്ടന്‍ രാജുവേട്ടനോട് പറയുന്നത്. അങ്ങനെയാണ് പൃഥ്വിരാജ് വിളിച്ച് നമുക്കിത് ചെയ്യാമെന്ന് പറയുന്നത്. അദ്ദേഹത്തിന് കഥയോടുള്ള ജഡ്ജ്‌മെന്റും അദ്ദേഹത്തിന്റെ ഗട്ട്‌സും ഭയങ്കരമാണ്.

Driving Licence
'ഞാൻ ശ്വേതയ്ക്ക് ഒപ്പം; ഒന്നുമില്ലാതെ കോടതി വെറുതേ ഭരിച്ചോളാൻ പറയില്ലല്ലോ'
Driving Licence
'ഓരോ 16 വർഷം കൂടുമ്പോഴും പുതിയ ഭാര്യ, ഇനി എന്നാണ് നാലാം വിവാഹം?'; ​ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിർ ഖാന് പരിഹാസം
Driving Licence
'അംഗീകാരത്തിനായി ഡോക്ടര്‍ ആണെന്ന് പറഞ്ഞിട്ടില്ല, ആ ജോലി വിടാന്‍ കാരണമുണ്ട്'; വെളിപ്പെടുത്തി ബിന്നി
Summary

Jean Paul Lal recalls Mammootty saying no to Driving Licence. He was sad but later realised what the megastar meant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com