ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കെജിഎഫും എനിക്ക് തള്ളിമറിക്കാം, അതിൽ എന്റെ ശബ്ദമുണ്ട്, പേടിപ്പിക്കരുത്'; പരിഹാസത്തിന് മറുപടിയുമായി മാലാ പാർവതി

'കെജിഎഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മാലാ പാർവതിയും എത്തിയിരുന്നു. മമ്മൂട്ടി കഥാപാത്രം മൈക്കിളിന്റെ സഹോദര ഭാര്യ മോളിയുടെ വേഷത്തിലാണ് താരം എത്തിയത്. കഴിഞ്ഞ ദിവസമാണ് ഭീഷ്മ പർവ്വത്തിന്റെ പുതിയ ലിറിക്കൽ വീഡിയോ പുറത്തുവന്നത്. ഇത് പങ്കുവച്ചതിന് പിന്നാലെ മാലാ പാർവതിയെ പരിഹസിച്ചുകൊണ്ട് ഒരു കമന്റ് എത്തി. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കെജിഎഫ് വന്നു കഴിഞ്ഞാൽ തള്ള് കുറയ്ക്കണം

കെജിഎഫ് റിലീസ് ആയതിനു ശേഷം ഭീഷ്മ പർവ്വത്തെക്കുറിച്ച് പറയുന്നത് കുറക്കണം എന്നായിരുന്നു കമന്റ്. ‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ കെജിഎഫിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു. കെജിഎഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കുമെന്നും അതൊരു പടമാണ് എന്നുമായിരുന്നു മാലാ പാർവതിയുടെ മറുപടി. കെജിഎഫിലെ പ്രധാന കഥാപാത്രത്തിനായി താൻ ശബ്ദം നൽകുന്നുണ്ടെന്നും താരം വ്യക്തമാക്കി. 

കെജിഎഫിനെക്കാള്‍ വലുത് വന്നാലും ഭീഷ്മ പർവ്വം ആഘോഷിക്കും

‘ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താല്‍ മതി. കെജിഎഫ് എന്ന ഐറ്റം വരുമ്പോള്‍, അത് ‘ വേറെ ‘ ആള്‍ക്കാരുടെ ആണെന്നും, അതില്‍ നിങ്ങള്‍ക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്. കെ.ജി.എഫും എനിക്ക് തള്ളി മറക്കാം. കാരണം കെ.ജി.എഫ് മലയാളം വേര്‍ഷനില്‍ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എന്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെജിഎഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും. കാരണം. ആ പടം ഒരു പടമാ’- മാലാ പാർവതി കുറിച്ചു. 

റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ഭീഷ്മപർവ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കറിയിരുന്നു. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT