മാരീശൻ (Maareesan) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇതുപോലൊരു റോഡ് ട്രിപ്പ് മുൻപൊരിക്കലും നിങ്ങൾ കണ്ടു കാണില്ല'; മാരീശൻ റിലീസ് തീയതി പുറത്തുവിട്ട് ഫ​ഹദ്

ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

സമകാലിക മലയാളം ഡെസ്ക്

മാമന്നൻ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്തും ഒട്ടേറെ ആരാധകരെ നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിന് ശേഷം വടിവേലുവും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

ജൂലൈ 25ന് മാരീശൻ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വേലൻ, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നത്. 'വേലന്റെയും ദയയുടെയും യാത്ര ജൂലൈ 25ന് തുടങ്ങും. ഇതുപോലൊരു റോഡ് ട്രിപ് നിങ്ങൾ ജീവിതത്തിൽ കണ്ടുകാണില്ല' എന്ന ക്യാപ്ഷനോടെയാണ് ഫഹദ് ഫാസിലും മറ്റ് അണിയറ പ്രവർത്തകരും റിലീസ് ഡേറ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഫഹദിന്റെയും വടിവേലുവിന്റെയും മികച്ച പെർഫോമൻസ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. തമാശകളും ത്രില്ലിങ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണർത്തുന്ന രീതിയിലായിരുന്നു ടീസർ. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്- കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് വിലയിരുത്തലുകൾ.

തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കർ. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 98-ാമത് സിനിമയാണ് മാരീശൻ. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

Fahadh Faasil, Vadivelu starrer Maareesan movie release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT