Madhav Suresh ഇന്‍സ്റ്റഗ്രാം
Entertainment

ഞാന്‍ ജീപ്പില്‍ കയറുന്നത് കാമറയില്‍ പകര്‍ത്തിയെന്ന് ആ പൊലീസുകാരന്‍ ഉറപ്പുവരുത്തി, കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയില്ല: മാധവ്

ചെയ്ത തെറ്റുകള്‍ എന്തെന്ന് ഞങ്ങള്‍ക്കറിയാം

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മാധവ് സുരേഷ്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയ്ക്ക് പരാതിയില്ലെന്ന് പറയുന്ന മാധവ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. തന്നെ പൊലീസ് ജീപ്പില്‍ കയറ്റുന്നത് ക്യാമറയില്‍ പകര്‍ത്തപ്പെടുന്നുണ്ടെന്ന് ഒരു പൊലീസുകാരന്‍ ഉറപ്പു വരുത്തിയെന്നാണ് മാധവ് ആരോപിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം. തനിക്കും വിനോദ് കൃഷ്ണയ്ക്കും തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകളെക്കുറിച്ച് ബോധ്യമുണ്ടെന്നും മാധവ് പറയുന്നു.

' വിനോദ് കൃഷ്ണ സാറിനെതിരെ ഒരു പരാതിയുമില്ല. ഞങ്ങള്‍ പരസ്പരം ചെയ്ത തെറ്റുകള്‍ എന്തെന്ന് ഞങ്ങള്‍ക്കറിയാം. എങ്ങനെയാണ് താന്‍ തുടക്കമിട്ടതെന്ന് അദ്ദേഹത്തിന് അറിയാം. നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്. അതില്‍ ഒരാള്‍, വിനോദ് സാറിന് പരാതിയില്ലാതിരുന്നിട്ടും, എന്നെ പൊലീസ് ജീപ്പില്‍ കയറ്റുന്നത് കാമറയില്‍ പതിയുണ്ടെന്ന് ഉറപ്പു വരുത്തി. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനും അറിയാം സത്യത്തില്‍ സംഭവിച്ചത് എന്തെന്ന്. സത്യമെന്താണെന്ന് ആരും ഗൗനിക്കുന്നേയില്ല'' എന്നാണ് മാധവ് പറയുന്നത്.

മാധ്യമങ്ങള്‍ക്കെതിരേയും മാധവ് സുരേഷ് ആഞ്ഞടിക്കുന്നുണ്ട്. 'തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നതെന്നാണ് മാധവ് പറഞ്ഞത്. ലൈവ് ടിവില്‍ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം തന്നെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരണം ചോദിച്ച് വിളിച്ചുവെന്നും മാധവ് പറയുന്നുണ്ട്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.

Madhav Suresh on his fight congress leader. makes allegations against police officers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT