Madhav Suresh 
Entertainment

'കിട്ടുന്നത് പോരാഞ്ഞിട്ടാണോ ഇരന്നു മേടിക്കുന്നത്'; റിവ്യുവിന് കമന്റിട്ട് മാധവ് സുരേഷ്; 'നിലം തൊടീക്കാതെ' സോഷ്യല്‍ മീഡിയ

ലെന്‍സ്മാന്‍ റിവ്യുവിന്റെ വിഡിയോയുടെ കമന്റിലാണ് മാധവ് പ്രതികരണവുമായെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ സിനിമയുടെ നെഗറ്റീവ് റിവ്യുവിന് മറുപടി നല്‍കി മാധവ് സുരേഷ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അങ്കം അട്ടഹാസം എന്ന സിനിമയുടെ റിവ്യുവിനാണ് മാധവ് സുരേഷ് മറുപടി നല്‍കിയത്. ലെന്‍സ്മാന്‍ റിവ്യുവിന്റെ വിഡിയോയുടെ കമന്റിലാണ് മാധവ് പ്രതികരണവുമായെത്തിയത്. ചിത്രത്തേയും മാധവിന്റെ പ്രകടനത്തേയും വിമര്‍ശിക്കുന്നതായിരുന്നു അശ്വിന്‍ ഭരദ്വാജിന്റെ റിവ്യു.

ഈ സിനിമ തിരുവനന്തപുരം ജില്ലയിലെ യഥാര്‍ത്ഥ ഗുണ്ടകളാരും കാണരുത് എന്നാണ് എന്റെ പ്രാര്‍ത്ഥന. പടം കണ്ട് ട്രിഗര്‍ ആയാല്‍ സിറ്റിയുടെ സമാധാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചിരിയടക്കി കണ്ട് തീര്‍ക്കുകയെന്നത് തന്നെ വെല്ലുവിളി ആണ്. മാധവ് സുരേഷ് സ്വാഗര്‍ എന്ന് കരുതുന്ന കാര്യങ്ങളും കണ്ട് സഹിക്കണം. ചാറ്റ് ജിപിടി പോലും ഇതും നല്ല ഡയലോഗുകള്‍ എഴുതിത്തരും എന്നിങ്ങനെയായിരുന്നു റിവ്യുവിലെ പരാമര്‍ശങ്ങള്‍.

പിന്നാലെ മറുപടിയുമായി കമന്റ് ബോക്‌സില്‍ മാധവുമെത്തുകയായിരുന്നു. 'എന്നെ വച്ച് തമാശയുണ്ടാക്കിക്കോളൂ. കര്‍മയ്ക്ക് അതിന്റേതായ വഴികളുണ്ട്. എന്റെ അവസരം വരുമ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും എന്ന് ഓര്‍മിപ്പിക്കുന്നു കൂട്ടുകാരാ' എന്നായിരുന്നു മാധവിന്റെ കമന്റ്. എന്നാല്‍ ഈ മറുപടിയ്ക്ക് കയ്യടികള്‍ക്ക് പകരം വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

'അഭിനയിക്കാനറിയില്ല എന്ന് ആരേലും പറഞ്ഞാല്‍ അത് സീരിയസ് ആയിട്ടെടുത്തു അതില്‍ വര്‍ക്ക് ചെയ്യുക. നെപോ ബേബി ആയത് കൊണ്ട് എന്തായാലും ഇനിയും സിനിമ കിട്ടും. അല്ലാതെ വിമര്‍ശിക്കുന്നവരോട് പോയി ഇമ്മാതിരി സിനിമ ഡയലോഗ് അടിച്ചു സ്വയം മാസ്സാണെന്ന് തോന്നുന്നുണ്ടേല്‍ ഇതൊക്കെ കാണുന്നവര്‍ക്ക് ചിരിയാണ് വരുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ' എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. കിട്ടുന്നത് പോരാഞ്ഞിട്ടാണോ ഇരന്നു മേടിക്കുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം.

Madhav Suresh comments on his movie's review. Gets schooled by social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിന്‍

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

8,000mAh ബാറ്ററി, മെച്ചപ്പെട്ട ഡിസ്‌പ്ലേ, വില 18,999 രൂപ മുതൽ; നോർഡ് ശ്രേണി വിപുലീകരിച്ച് വൺപ്ലസ്

തൃശൂര്‍ റിപ്പര്‍ മോഡല്‍ ആക്രമണം: 'പിന്നില്‍ അവിഹിതം', പ്രതി 24 മണിക്കൂറിനകം പിടിയില്‍- വിഡിയോ

SCROLL FOR NEXT