Madhav Suresh വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; വാഹനം തടഞ്ഞ് താരപുത്രന്‍

കാര്‍ തടഞ്ഞു നിര്‍ത്തി ബോണറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ വാക്ക് തര്‍ക്കം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസനടുത്തു വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് മാധവ് തടഞ്ഞത്.

വിനോദ് കൃഷ്ണയുടെ വാഹനം തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നായിരുന്നു മാധവ് സുരേഷിന്റെ ആരോപണം. തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ബോണറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നു താരപുത്രന്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാത്രി 11 മണിയോടെയാണ് സംഭവം. തുടര്‍ന്ന് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. എന്നാല്‍ ബ്രെത്ത് അനലൈസറില്‍ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

Actor Madhav Suresh gets enagaged in a public fight with congress leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം