Madhav Suresh ഇന്‍സ്റ്റഗ്രാം
Entertainment

ലൈവില്‍ വൃത്തികേട് വിളിച്ച് പറഞ്ഞിട്ട് എന്നോട് പ്രതികരണം ചോദിച്ച് വിളിക്കുന്നു; മറുപടിയുമായി മാധവ് സുരേഷ്‌

പകുതി സത്യം മാത്രമേ പറയുന്നുള്ളൂ

സമകാലിക മലയാളം ഡെസ്ക്

നടു റോഡില്‍ കോണ്‍ഗ്രസ് നേതാവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മാധവ് സുരേഷ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് വച്ചാണ് കോണ്‍ഗ്രസ് നേതാവും മാധവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്.

കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും ബോണറ്റില്‍ ഇടിക്കുകയും ചെയ്യുന്ന മാധവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാധവ് പ്രതികരണവുമായെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.

നടന്ന സംഭവത്തിന്റെ പകുതി സത്യം മാത്രമേ പറയുന്നുള്ളൂവെന്നും നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയപ്പെടുന്നതെന്നും മാധവ് ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. ലൈവില്‍ തോന്ന്യാസം പറഞ്ഞ ശേഷം പ്രതികരണം ചോദിച്ച് തന്നെ വിളിച്ച മാധ്യമ പ്രവര്‍ത്തകനെക്കുറിച്ചും മാധവ് പരാമര്‍ശിക്കുന്നുണ്ട്.

'നടന്നതില്‍ പകുതി കാര്യങ്ങള്‍ പറയാത്തതും, സംഭവിക്കാത്ത പലകാര്യങ്ങളും പറയപ്പെടുകയും ചെയ്‌തൊരു സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ് ഞാന്‍. തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നത്. വെല്‍ ഡണ്‍ മീഡിയ. ലൈവ് ടിവില്‍ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം പ്രതികരണത്തിനായി എന്നെ വിളിച്ച മാധ്യമ പ്രവര്‍ത്തകന് കൂടുതല്‍ വലിയൊരു വെല്‍ ഡണ്‍' എന്നാണ് മാധവിന്റെ പ്രതികരണം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.

Madhav Suresh reacts to public fight news. says only half of truth is being said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT