Entertainment

ഒരിക്കലും പ്രായമാകാത്ത നടന്‍, ആരാധകനോട് യുവത്വത്തിന്റെ രഹസ്യം പറഞ്ഞ് മാധവന്‍

മാധവന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് ഒരു ആരാധകനിട്ട ട്വീറ്റിനാണ് താരം രസകരമായ മറുപടി കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ നിന്നെത്തിയ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ആര്‍ മാധവന്‍. താരത്തിന്റെ അഭിനയത്തോടൊപ്പം ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സൗന്ദര്യം. പ്രായം 50 കഴിഞ്ഞെങ്കിലും ഇപ്പോഴും മുപ്പതുകാരന്റെ യുവത്വമാണ് മാധവന്. ഇപ്പോള്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

മാധവന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് ഒരു ആരാധകനിട്ട ട്വീറ്റിനാണ് താരം രസകരമായ മറുപടി കുറിച്ചത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകന്‍ താരത്തിന്റെ ചിത്രം പങ്കുവെച്ചത്. നല്ല ഡൈയുടെ അത്ഭുതമാണ് എല്ലാം എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

രസകരമായ കമന്റുകളാണ് ട്വീറ്റിന് താഴെ വരുന്നത്. 63 കാരനായ അനില്‍ കപൂറുമായി ഒന്നിച്ച് ആന്റി ഏജിങ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്നാണ് ചിലരുടെ ഉപദേശം. ഡൈ ഇട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ സുന്ദരനാണ് എന്നായിരുന്നു മറ്റു ചില ആരാധകരുടെ കമന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

കെ ഡിസ്കിൽ പേഴ്സണാലിറ്റി ഡെവലപ്മെ​ന്റ് പ്രൊഫഷണലുകളെ നിയമിക്കുന്നു, ബിരുദമുള്ളവർക്ക് അവസരം; ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം

SCROLL FOR NEXT