Sanal Kumar Sasidharan, Madhu Wariar ഫെയ്സ്ബുക്ക്
Entertainment

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിരാഹാര സത്യാ​ഗ്രഹം ചെയ്യുന്ന സംവിധായകൻ സനൽകുമാർ ശശിധരനെ പരി​ഹസിച്ച് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം എന്നാണ് സനൽകുമാറിന്‍റെ ആവശ്യം. ഈ ആരോപണങ്ങളെ തികച്ചും നർമത്തിൽ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധു വാര്യർ കുറിപ്പുമായി എത്തിയിരിക്കുന്നത്.

ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം മധു പങ്കുവച്ചു. "അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി.

അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കൻഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.

മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു.

ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പോൾ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും". - മധു വാര്യർ കുറിച്ചു.

ചിരിക്കുന്ന സ്മൈലി ഇമോജാണ് മധുവിന്റെ പോസ്റ്റിന് താഴെ മഞ്ജു പങ്കുവച്ചിരിക്കുന്നത്. സിനിമാ രം​ഗത്തു നിന്നുള്ളവരടക്കം നിരവധി പേരാണ് മധു വാര്യരുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

Madhu Wariar troll against Sanal Kumar Sasidharan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്