Entertainment

അന്ന ബെന്നിനൊപ്പം സ്‌കൂട്ടറില്‍ പാഞ്ഞ് മധുബാല, തെന്നിന്ത്യന്‍ സുന്ദരിയുടെ തിരിച്ചുവരവ്; 'എന്നിട്ട് അവസാനം' പോസ്റ്റര്‍

അന്ന ബെന്നും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലാണ് മധു ബാല അഭിനയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മധുബാല. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കേ് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. 

അന്ന ബെന്നും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലാണ് മധു ബാല അഭിനയിക്കുന്നത്. എംസി ജോസഫാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി. അന്ന ബെന്നിന് പിന്നില്‍ ഇരുന്ന് സ്‌കൂട്ടറില്‍ പായുന്ന മധുബാലയാണ് പോസ്റ്റിറില്‍. ഇരുവര്‍ക്കും പിന്നാലെ ഓടി വരുന്ന അര്‍ജനേയും കാണാം. 

വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എംസി ജോസഫ് ഒരുക്കുന്ന ചിത്രമാണിത്.  എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാനും നസ്രിയയും നായികാനായകന്മാരായി എത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരത്തിലാണ് മധുബാല അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

SCROLL FOR NEXT