Madhubala 
Entertainment

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കുന്ന ചിന്ന ചിന്നെ ആസൈയിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരികയാണ് മധുബാല. ഒരുകാലത്ത് തെന്നിന്ത്യയിലേയും ബോളിവുഡിലേയും മുന്‍നിര നായികയായിരുന്നു മധുബാല. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മധുബാല. ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കുന്ന ചിന്ന ചിന്നെ ആസൈയിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.

മധുബാലയുടെ ആദ്യ ചിത്രമായ അഴകനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ അരങ്ങേറിയപ്പോള്‍ ആ ചിത്രത്തില്‍ മധുബാലയുമുണ്ടായിരുന്നു. മലയാളത്തിലേക്കുള്ള മധുബാലയുടെ തിരിച്ചുവരവ് ചിത്രത്തിന്റെ വിതരണം ദുല്‍ഖറിന്റെ കമ്പനിയുമാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മധുബാല.

'ഞാന്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നു. ആദ്യ സിനിമയായ അഴകനില്‍ എന്റെ നായകന്‍ മമ്മൂട്ടി ആയിരുന്നു. ദുല്‍ഖറിന്റെ ആദ്യ തമിഴ് സിനിമയില്‍ ഞാന്‍ കോ ആക്ടറായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ വിതരണവും ദുല്‍ഖര്‍ സല്‍മാന്‍ കമ്പനി ആയ വേഫേറര്‍ ഫിലിംസ് ആണ് ചെയ്യുന്നത്' താരം പറയുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഓര്‍മകളും താരം പങ്കുവെക്കുന്നുണ്ട്

'എന്നെ കണ്ട ആദ്യ ദിവസം തന്നെ മമ്മൂട്ടി കെബി സാറിന്റെ അടുത്ത് ചെന്ന് ഈ പതിനഞ്ചു വയസുള്ള കുട്ടി ആണോ എന്റെ നായികയായി അഭിനയിക്കുന്നത് എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് 21 വയസുണ്ടെന്ന് ഞാന്‍ തിരുത്തുകയായിരുന്നു' എന്നാണ് മധുബാല പറഞ്ഞത്. അതേസമയം ചിന്ന ചിന്ന ആസൈ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ജൂണ്‍ 19 നാണ് ചിന്ന ചിന്ന ആസൈയുടെ റിലീസ്. വര്‍ഷ വാസുദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. വരാണാസിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് സിനിമയുടെ നിര്‍മാണം. അപര്‍ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Madhubala recalls her beginning with Mammootty. Later his son Dulquer Salmaan debuted in Tamil with her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT