Madhubala വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വാരാണസി വെറും ഒരു ന​ഗരം മാത്രമല്ല; ധ്യാനിക്കുന്നത് പോലെയായിരുന്നു ആ അനുഭവം'

അതിനെ ദേവൻമാരുടെ നാട് എന്ന് വിളിക്കുന്നത് വെറുതെയല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മധുബാല നായികയായെത്തിയ പുതിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു നടിയെന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായും ഈ സിനിമ വളരെ ആഴത്തിൽ അനുഭവിച്ചുവെന്ന് പറയുകയാണ് മധുബാലയിപ്പോൾ.

മറ്റ് ചില തിരക്കുകളും ഡേറ്റ് പ്രശ്നവും കാരണം രണ്ട് തവണ ഈ സിനിമയിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയതാണെന്നും എന്നാൽ വർഷ കാത്തിരുന്നുവെന്നും മധുബാല പറഞ്ഞു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധുബാല. "വാരാണസി വെറും ഒരു ന​ഗരം മാത്രമല്ല, ഭൂമിയിലെ സ്വർ​ഗമാണ്.

അതിനെ 'ദേവൻമാരുടെ നാട്' എന്ന് വിളിക്കുന്നത് വെറുതെയല്ല. അവിടുത്തെ ഘാട്ടുകളും ​ഗം​ഗാനദിയും എല്ലാം അത്ഭുതകരമായ അനുഭവമായിരുന്നു. മുംബൈ പോലെ തിരക്കേറിയ ന​ഗരജീവിതത്തിൽ നിന്ന് ഞാൻ പൂർണമായും അകന്നു പോയതു പോലെ തോന്നി. മുൻപൊരിക്കലും അനുഭവിക്കാത്ത രീതിയിൽ ഞാൻ ആ സ്ഥലം ആസ്വദിച്ചു.

എവിടെയോ അകലെയിരുന്ന് ധ്യാനിക്കുന്നത് പോലെയായിരുന്നു ആ അനുഭവം. സിനിമയിൽ അഭിനയിക്കുമ്പോഴും ഞാൻ എന്റെ യഥാർഥ വ്യക്തിത്വത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് തോന്നി. ക്ഷേത്രങ്ങളുടെയും ആത്മീയതയുടെയും നാടായ വാരാണസി എനിക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിച്ചു".- മധുബാല പറഞ്ഞു.

Madhubala talks about Chinna Chinna Aasai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി

ഇൻഫന്റീനോയ്ക്ക് റെഡ് കാർഡ് !, രാജി വെക്കണമെന്ന് ലൂയി ഫി​ഗോ, നിലപാട് കടുപ്പിച്ച് ഫെഡറേഷനുകൾ

ജിഡി നായിഡുവിന്റെ വേറിട്ട പോരാട്ടം, ഞെട്ടിക്കാൻ മാധവൻ; 'ജി.ഡി.എൻ' നാളെ മുതൽ തിയേറ്ററുകളിൽ

'കാവി ഡ്രസ് ഇട്ട് വന്നത് എന്തിനാ?'; പ്രിയ വാര്യരോട് യൂട്യൂബർ; പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ എന്ന് ആരാധകര്‍

എന്ത് തൊലിക്കട്ടിയാണ്?, 'കാരണഭൂതൻ തിരുവാതിര കളിയുമായി നടന്നവർ ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു'