മമ്മൂട്ടി, താരത്തിന്റെ പേരിൽ വാങ്ങിയ കാർ ഫെയ്സ്ബുക്ക്
Entertainment

കാനഡയിൽ ഇനി 'മമ്മൂക്ക' കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകിയിരിക്കുകയാണ് നെൽസൺ ഐപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റുകളിൽ ഒന്നാണ് വൈശാഖിന്റെ മധുര രാജ. നെൽസൺ ഐപ്പാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകിയിരിക്കുകയാണ് നെൽസൺ ഐപ്പ്. അദ്ദേഹത്തിന്റെ മകൻ കാനഡയിൽ വാങ്ങിയ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിലാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ നെൽസൺ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ മമ്മൂക്ക കാർ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!