വിശാൽ (Vishal) ഫെയ്സ്ബുക്ക്
Entertainment

പലിശ സഹിതം തിരിച്ചു നൽകണം; ലൈക്ക പ്രൊഡക്ഷൻസ് നൽകിയ കേസിൽ വിശാലിന് തിരിച്ചടി

പരാതിക്കാരായ ലൈക്ക പ്രൊഡക്ഷൻസിന് കോടതിച്ചെലവും നൽകണമെന്ന് ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വായ്പ കരാർ ലംഘിച്ച കേസിൽ നടൻ വിശാൽ (Vishal) നിർമാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് 30 ശതമാനം പലിശ സഹിതം 30.5 കോടി രൂപ തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. പരാതിക്കാരായ ലൈക്ക പ്രൊഡക്ഷൻസിന് കോടതിച്ചെലവും നൽകണമെന്ന് ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടു.

തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി ഫിനാൻസിയർ ആയ അൻപ്ചെഴിയന്റെ ​ഗോപുരം ഫിലിംസിൽ നിന്ന് വിശാൽ രണ്ട് വർഷം മുൻപ് 21.29 കോടി രൂപ വായ്പ വാങ്ങിയിരുന്നു. ​ഗോപുരം ഫിലിംസിനെ പിന്നീട് ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുക്കുകയായിരുന്നു. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതു വരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാർ ഉണ്ടാക്കി.

എന്നാൽ ഈ കരാർ വകവയ്ക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറിത്തിറക്കിയതിനെ തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചത്. ഈ കേസിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാൻ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നതുവരെ സിനിമകൾ പുറത്തിറക്കാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT