Dhruva Natchathiram വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം'; 'ധ്രുവനച്ചത്തിര'ത്തിന് പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോട‌തി

ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിങ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

ചിത്രം ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്.

ചിയാനൊപ്പം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് ആണ് അവസാനം പുറത്തുവന്ന ഗൗതം മേനോൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയറ്ററിൽ വിജയിക്കാനായില്ല. വീര ധീര സൂരൻ ആണ് വിക്രമിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Madras High Court allows release of Vikram's Dhruva Natchathiram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും