Maharaja Hostel വിഡിയോ സ്ക്രീൻഷോട്ട്
Entertainment

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റലി'ലെ 'ചൂതാട്ടമോ...' ഗാനം പുറത്ത്

അശ്വിൻ റാം ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' എന്ന സിനിമയിലെ 'ചൂതാട്ടമോ...' എന്ന ഗാനം പുറത്ത്. അശ്വിൻ റാം ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ജിഷ്‌ണു എം നായർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.

ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകൾ നൽകിയിട്ടുള്ള സൂചന. 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

ചിത്ര നായർ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയിരുന്ന ടീസർ സൂചന നൽകിയിട്ടുണ്ട്. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ,

അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദിൽജിത്ത്.

Maharaja Hostel new song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിവേഴ്‌സ് റെമിറ്റൻസ്' വിവാദം: നിയമസഭയിലെ വിഡി സതീശന്റെ പ്രസ്താവനയും പ്രവാസി-കുടിയേറ്റ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ കണക്കുകളും

രാമജന്മഭൂമി ട്രസ്റ്റ് സ്വതന്ത്രമാണ്, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: ആഭ്യന്തര മന്ത്രാലയം

ജംറത്ത് അല്‍ ഖൈത് സീസണ്‍: സമൂം ഉഷ്ണക്കാറ്റ്, ഇനി യുഎഇ വെന്തുരുകും

ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

ഇടുക്കി കാണാൻ പോകുന്നോ? കുറഞ്ഞ നിരക്കിൽ ഡാം കാഴ്ചകളും കാടും ആസ്വദിക്കാം;വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ തുറന്നു