ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു

ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും സൂപ്പർതാരം കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടുത്ത ദിവസമാണ് മരണം സംഭവിച്ചത്. . മഹേഷ് ബാബുവിന്റെ കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. 

രാവിലെ 9 മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മഹാ പ്രസ്താനത്തിലാകും സംസ്കാരം നടക്കുകയെന്നും പത്രക്കുറിപ്പിൽ കുടുംബം വ്യക്തമാക്കി. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അമ്മയ്ക്ക് ആദരാജ്ഞലി അർപ്പിച്ചത്. 

കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളിൽ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്തിരുന്നു.  ഈ വർഷം ആദ്യം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരൻ രമേഷ് ബാബുവും അന്തരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT