മഹേഷ് കുഞ്ഞുമോന്റെ വിഡിയോയിൽ നിന്ന് 
Entertainment

വിനായകനും ബാലയും ആറാട്ടണ്ണനും, മഹേഷിന്റെ ​ഗംഭീര തിരിച്ചുവരവ്: കയ്യടിച്ച് ആരാധകർ

മുഖത്തിന് ​ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരിച്ചുവരൽ എന്നാൽ ഇതാണ്, അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ പുതിയ മിമിക്രി വിഡിയോ ആണ് മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്. ഓണം സ്പെഷ്യലായാണ് മഹേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പോസ്റ്റ് ചെയ്തത്. വിനായകൻ, ബാല, അറാട്ടണ്ണൻ തുടങ്ങിയവരുടെ ശബ്ദമാണ് മഹേഷ് അനുകരിച്ചത്. 

രജനീകാന്തിന്റെ ജയിലറിനെക്കുറിച്ചുള്ള ആറാട്ടണ്ണന്റെ റിവ്യൂ ആണ് വിഡിയോയ്ക്ക് ആധാരം. രസകരമായാണ് മഹേഷ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. മുഖത്തിന് ​ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്. എന്നാൽ ഇതൊന്നും മഹേഷിന്റെ മിമിക്രിയെ അവതരണത്തെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. ​

രണ്ടുമാസത്തോളമായി വീട്ടിൽ തന്നെയായിരുന്നുവെന്നും പരിപാടിയൊന്നുമില്ലായിരുന്നെന്നും മഹേഷ് കുഞ്ഞുമോൻ വിഡിയോയിൽ പറയുന്നുണ്ട്. ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും ചികിത്സ നടക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.‌‌

നിരവധിപേരാണ് കുഞ്ഞുമോന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ തിരിച്ചുവരവ് എന്നാണ് ആരാധകരുടെ കമന്റുകൾ. മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ആളുകൾ കുറിച്ചു. മഹേഷിന്റെ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. 

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ​ഗുരുതരമായ പരുക്കേൽക്കുന്നത്. പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന മഹേഷിന്റെ മുഖത്തിലാണ് ഏറ്റവും പരുക്കേറ്റത്. ഏഴ് പല്ലുകളാണ് നഷ്ടപ്പെട്ടത്. മൂക്കിലും മുഖത്തും ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇരു കവിളുകളിലെയും അസ്ഥികള്‍ ചേരാന്‍ കമ്പികള്‍ ഇട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT