തമിഴ് ചിത്രം മണ്ടാടിയിലൂടെ കയ്യടി നേടുകയാണ് നടി മഹിമ നമ്പ്യാര്‍. സൂരി നായകനായെത്തിയ ചിത്രത്തില്‍ മഹിമയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതിനിടെ മഹിമയെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മതിമാരന്‍ പുകഴേന്തി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അപകടത്തില്‍ മുഖത്ത് പരുക്കേറ്റിട്ടും സെറ്റില്‍ തിരികെയെത്തിയ മഹിമയ്ക്ക് നന്ദി പറയുകയായിരുന്നു സംവിധായകന്‍.
സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ചിത്രത്തിലെ ഹിറ്റ് പാട്ട് ചിത്രീകരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് മഹിമയ്ക്ക് ഒരു അപകടമുണ്ടായെന്നും മുഖത്ത് തുന്നല്‍ ഇടേണ്ടി വന്നുവെന്നുമാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ ആറാം നാള്‍ മഹിമ സെറ്റിലെത്തിയതും സംവിധായകന്‍ പറയുന്നു.
''ഉസിരേ നീ താന്‍ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് നടന്ന അപകടത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഞാന്‍ അതേക്കുറിച്ച് പറയണമെന്ന് വിചാരിക്കുന്നു. 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു. പാട്ട് എടുക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അവര്‍ക്കൊരു അപകടമുണ്ടായി. മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു. ആ പാട്ടിന് പിന്നില്‍ ഈ ഡെഡിക്കേഷനുണ്ട്. ഞാനത് ഒരിക്കലും മറക്കില്ല'' എന്നാണ് മതിമാരന്‍ പറയുന്നത്.
കാര്യസ്ഥനിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ നായികയായെത്തി കയ്യടി നേടി. ആര്‍ഡിഎക്‌സിലെ നായിക വേഷം ഏറെ പ്രശംസ നേടിക്കൊടുത്തതാണ്. ജയ് ഗണേഷ് അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചു. സൂരി നായകനായ മണ്ടാടിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates