Mahira Khan 
Entertainment

'എനിക്കും മലയാള സിനിമയില്‍ അഭിനയിക്കണം, ഏറ്റവും മികച്ച സിനിമകളുണ്ടാകുന്നത് അവിടെ'; വാചാലയായി പാക് നടി മാഹിറ ഖാന്‍

കാമറ ക്രൂവിനോട് സംസാരിക്കവെയാണ് മാഹിറ ഖാന്‍ മലയാള സിനിമയെക്കുറിച്ച് സംസാരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളം സിനിമകളെ പുകഴ്ത്തി പാക് നടി മാഹിറ ഖാന്‍. മുമ്പും മലയാളം സിനിമകളോട് തനിക്കുള്ള ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട് മാഹിറ ഖാന്‍. പാക് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയാണ് മാഹിറ ഖാന്‍. ഷാരൂഖ് ഖാന്‍ ചിത്രം റെയ്‌സിലൂടെയാണ് ഇന്ത്യന്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ബോളിവുഡില്‍ സജീവാകാന്‍ തയ്യാറെടുക്കവെയാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് വരുന്നത്.

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാഹിറ ഖാന്‍ കാമറ ക്രൂവിനോട് സംസാരിക്കവെയാണ് മലയാള സിനിമയെക്കുറിച്ച് സംസാരിച്ചത്. തന്റെ പുതിയ പ്രൊജ്ക്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാഹിറ. ഇതിനിടെ കാമറ മാന്‍ തനിക്ക് ഉറുദു അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മാഹിറ കളിയാക്കി. പിന്നാലെ തനിക്ക് മലയാളം അറിയാമെന്ന് പറഞ്ഞതോടെ മാഹിറയും ഒപ്പം ചേരുകയായിരുന്നു. താന്‍ സൗത്ത് ഏഷ്യനാണെന്നും കാമറാമാന്‍ പറയുന്നുണ്ട്.

''നിങ്ങള്‍ വരുന്നത് ഏറ്റവും മികച്ച ഇടത്തു നിന്നുമാണ്. എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കണം. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്‍ഡസ്ട്രിയാണ്. എന്റെ കാഴ്ചപ്പാടില്‍ സൗത്ത് ഏഷ്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് അവിടെയാണ്. കണ്ടന്റടക്കം എല്ലാ തലത്തിലും'' എന്നാണ് മാഹിറ ഖാന്‍ പറഞ്ഞത്. നേരത്തെയും മാഹിറ ഖാന്‍ മലയാളം സിനിമകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

''മലയാളം സിനിമ എല്ലാവരും കാണണം. ഞാന്‍ തെലുങ്ക്, തമിഴ് സിനിമകളെക്കുറിച്ചല്ല പറയുന്നത്. ഉറപ്പായും മലയാള സിനിമ എല്ലാവരും കണ്ടിരിക്കണം. അവരുടെ പ്രമേയവും സംവിധാനവും ലൈറ്റിങ്ങും നമ്മളെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ ഞാന്‍ ഈ പറയുന്നത് തെറ്റായിരിക്കും മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാഹിറ പറഞ്ഞത്.

Mahira Khan says best films are made in Malayalam. Wishes to act in malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

രാത്രി രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടിയാൽ എന്ത് ചെയ്യണം?

ജര്‍മനിയില്‍ ഷെഫ് ആയി ജോലി നേടാം; കുടുംബത്തെയും ഒപ്പം കൂട്ടാം, നോര്‍ക്ക വഴി നിയമനം

പാനൂരില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച 21കാരി മരിച്ചു; അന്ത്യം ചികിത്സയ്ക്കിടെ

പാത്രം കരിഞ്ഞു പിടിച്ചോ? വൃത്തിയാക്കാൻ ചെറുനാരങ്ങയുടെ നീര്

SCROLL FOR NEXT