Suhail Sajeev, Major Ravi എക്സ്പ്രസ്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ആ കുട്ടികളുടെ അച്ഛനമ്മമാരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍ സജീവിനെ വിമർശിച്ച് സംവിധായകൻ മേജർ രവി. അമിതവേ​ഗതയിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ഇതൊക്കെ എന്റെ വാപ്പ നോക്കിക്കോളും എന്ന് പ്രതി പറയുന്ന മനോഭാവം സങ്കടകരവും ദേഷ്യമുണ്ടാക്കുന്നതാണെന്നും മേജർ രവി പ്രതികരിച്ചു.

മക്കളെ ഇങ്ങനെ വളർത്തിയിട്ട് സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുതെന്നും മേജർ രവി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഓരോ ദിവസവും നമ്മൾ കേൾക്കുന്നത് മനസിന് ഒട്ടും സന്തോഷം തരാത്ത വാർത്തകളാണ്. ഇന്നലെ തന്നെ നമ്മുടെ നാടിനെ നടുക്കിക്കൊണ്ട് മൂന്ന് നിരപരാധകളുടെ ജീവനാണ് പൊലിഞ്ഞത്. മദ്യപിച്ച് 120 കിലോ മീറ്ററിലധികം വണ്ടിയോടിച്ചാണ് ആ അപകടമുണ്ടാക്കിയത്.

അങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നത്. ഇതൊക്കെ കാണുമ്പോൾ എന്താണ് ശരിക്കും പറയേണ്ടത് ?. ഏറ്റവും സഹിക്കാൻ പറ്റാത്തത് അപകടം വരുത്തിവച്ചതിന് ശേഷം ആ പയ്യൻ പറയുന്നത്, 'ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും' എന്നാണ്. മക്കളേ, സത്യം പറഞ്ഞാൽ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് അങ്കിൾ ഇതിനെക്കുറിച്ച് ലൈവിൽ ഒന്ന് സംസാരിക്കണം എന്നാവശ്യപ്പെട്ടു.

ഞാൻ ഒരു അക്കാദമി നടത്തുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് എന്റെ സ്ഥാപനത്തിൽ പഠിച്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളിൽ ഒരാളെപ്പോലും ഇന്നുവരെ ഒരു പൊലീസുകാരനും പിടിക്കേണ്ടി വന്നിട്ടില്ല. കാരണം അവരെല്ലാം ആ അച്ചടക്കത്തോടെയാണ് ജീവിക്കുന്നത്. പട്ടാളത്തിൽ ചേരാൻ മാത്രമല്ല, സമൂഹത്തിൽ എങ്ങനെ നല്ല മനുഷ്യരായി ജീവിക്കണം എന്നു കൂടിയാണ് ഞാൻ അവരെ ആദ്യം പഠിപ്പിക്കുന്നത്.

പക്ഷേ, ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ കാണുമ്പോൾ ഇതിൽ ഉൾപ്പെട്ടത് ആരാണെന്നതല്ല കാര്യം, ആ അച്ഛനമ്മമാരെക്കുറിച്ചാണ് ഓർക്കേണ്ടത്. കുട്ടികളെ സ്നേഹിച്ചു വളർത്താം, എന്നാൽ മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങി കൊടുത്തില്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യുമെന്ന് ഭയന്ന് അച്ചടക്കമില്ലാതെ വളർത്തിയാൽ, ഒടുവിൽ ബലിയാടാകുന്നത് സമൂഹത്തിലെ നിരപരാധികളാണ്!

22 വയസ്സുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അവിടെ മരിച്ചു വീണത്. അതും ചോദിച്ചു വാങ്ങി വളർത്തിയ നിങ്ങളുടെ മക്കളുടെ അഹങ്കാരം കാരണം! ആ കുട്ടികളുടെ അച്ഛനമ്മമാരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

നമ്മളൊക്കെ വണ്ടി ഓടിക്കുമ്പോൾ അബദ്ധത്തിൽ ആരുടെയെങ്കിലും ശരീരത്തിൽ ഒന്ന് തട്ടിയാൽ പോലും അന്ന് രാത്രി ഉറങ്ങാൻ സാധിക്കാത്ത മനുഷ്യരാണ്. അങ്ങനെയുള്ള നാട്ടിലാണ് അവൻ യാതൊരു കുറ്റബോധവുമില്ലാതെ ‘എന്റെ വാപ്പ നോക്കിക്കൊള്ളും’ എന്ന് അഹങ്കാരം പറയുന്നത്. എന്താണ് നമ്മുടെ നിയമം ?

ഇത്തരം സന്ദർഭങ്ങളിൽ കുറ്റം ചെയ്തവരെ പ്രായപൂർത്തിയായ കുറ്റവാളിയായിത്തന്നെ കണ്ട് അർഹിക്കുന്ന ശിക്ഷ കൊടുക്കുകയാണ് വേണ്ടത്. ഇത്തരം മക്കളെ വളർത്തുന്ന അച്ഛനമ്മമാരോടാണ് എനിക്ക് പറയാനുള്ളത്- നിങ്ങൾ മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്! ഇന്ന് എത്ര പേരാണ് ആ അച്ഛനമ്മമാരെ ശപിക്കുന്നത് എന്ന് ഓർക്കണം.

പണത്തിന്റെ അഹങ്കാരം കാണിച്ച് തുണിയോ മറ്റോ വിറ്റ് ഉണ്ടാക്കിയ കാശ്, റോഡിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസൻസ് ആക്കി മക്കൾക്ക് കൊടുക്കരുത്! പണമുണ്ടെങ്കിൽ മക്കളെ സമൂഹത്തിന് ഉപകാരമുള്ളവരായി, നല്ല മനുഷ്യരായി വളർത്താൻ പഠിപ്പിക്കൂ. അല്ലാതെ പതിനെട്ടോ പത്തൊൻപതോ വയസ്സിൽ മദ്യപിച്ച് ഷാപ്പുകൾ തോറും കയറിയിറങ്ങുന്ന മക്കളെ നമ്മുടെ സമൂഹം ഒരു കാലത്തും അംഗീകരിക്കില്ല.

സ്റ്റേഷനിൽ വച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആ പയ്യൻമാരെ തല്ലാൻ ചെല്ലുമ്പോൾ, പൊലീസുകാർ തടഞ്ഞു കാണും. കാരണം, പൊലീസിന് അത് കണ്ടു നിൽക്കാൻ കഴിയില്ല. പക്ഷേ ആ പൊലീസുകാർ കാണുന്നതിന് മുൻപാണ് നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ. ജനങ്ങളുടെ ആ രോഷം നിങ്ങൾ മറക്കേണ്ട. പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ മാത്രം വച്ചാൽ മതി". - മേജർ രവി പറ‌‍ഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Major Ravi reacts on Nedumbassery accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി ശശികല ടീച്ചർ

'ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം'; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു