Major Ravi about Jasmine Jaffer  ഫെയ്സ്ബുക്ക്
Entertainment

'ആര് കേറിയെന്ന് കൃഷ്ണന്‍ കാണുന്നുണ്ട്, മൂപ്പര്‍ക്കില്ലാത്ത പ്രശ്‌നമുണ്ടാക്കിയത് മനുഷ്യര്‍'; ജാസ്മിനെ പിന്തുണച്ച് മേജര്‍ രവി

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില് റീല്‍സ് ചിത്രീകരിച്ചത് വിവാദമായി മാറിയിരുന്നു. ജാസ്മിന്റെ റീല്‍ ചിത്രീകരണത്തിനെതിരെ കോടതി ഉത്തരവ് ലംഘച്ചതിന് കേസ് നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. പിന്നാലെ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയതും വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

ജാസ്മിനെതിരായ പരാതിയും ശുദ്ധികലശവുമെല്ലാം സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുകയുണ്ടായി. അതേസമയം ചിലര്‍ ക്ഷേത്ര ഭാരവാഹികളുടെ തീരുമാനത്തെ അനുകൂലിച്ചുമെത്തി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി. ജാസമിനെ പിന്തുണയ്ക്കുകയാണ് മേജര്‍ രവി ചെയ്തത്. ദൈവത്തിന് പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നത് മനുഷ്യനാണെന്നുമാണ് മേജര്‍ രവി പറഞ്ഞത്.

''ഞാനൊരു ഹാര്‍ഡ് കോര്‍ ഫനറ്റിക് അല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ബിജെപി എന്തെങ്കിലും തെറ്റ് ചെയ്താല്‍ നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. രണ്ട് ദിവസമായി ഗുരുവായൂര്‍ വിഷയത്തില്‍ എന്റെ വായടക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും. അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ്. അതില്‍ ഹിന്ദുവേത്, മുസ്ലീം ഏത് എന്ന് നോക്കാറില്ല'' മേജര്‍ രവി പറയുന്നു.

അവര്‍ കയറിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അറിയാതെ എത്രയാള്‍ക്കാര്‍ അമ്പലത്തിന് അകത്ത് കയറിയിട്ടുണ്ടാകും. ആ കുട്ടി അറിയപ്പെടുന്നയാളായതിനാല്‍ അല്ലേ നിങ്ങള്‍ അറിഞ്ഞത് എന്നാണ് മേജര്‍ രവി ചോദിക്കുന്നത്. പിന്നാലെ തന്റെ നിലപാട് വ്യക്താക്കുകയും ചെയ്തു മേജര്‍ രവി.

''എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. കൃഷ്ണന് ഇതൊക്കെ കാണാന്‍ പറ്റുന്നുണ്ട്. ആര് കേറി, ആര് കേറിയില്ല എന്നൊക്കെ. മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ. മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും'' എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

Major Ravi supports Jasmine Jaffer in the Guruvayoor Temple visit controversy. Says it's a problem created by humans only.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT