മഹേഷും മാരുതിയും/ചിത്രം ഫേസ്ബുക്ക് 
Entertainment

ആസിഫും മംമ്തയും വീണ്ടും ഒന്നിക്കുന്നു, നാല് മണിപൂവുമായി മഹേഷും മാരുതിയും

ഹരി നാരായണന്റെ വരികൾക്ക് കേ​ദാറാണ് സം​ഗീതം ചെയ്തിരിക്കുന്നത്. കെഎസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

രു ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും മംമ്ത മോഹൻ​ദാസും ഒന്നിക്കുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. സംവിധായകൻ സേതു ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ​ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. നാലു മണി പൂവ് എന്ന് തുടങ്ങുന്ന ​ഗാനം ഒരു ഫീൽ ​ഗുഡ് ​ഗാനം എന്നാണ് പ്രേക്ഷക പ്രതികരണം. ഹരി നാരായണന്റെ വരികൾക്ക് കേ​ദാറാണ് സം​ഗീതം ചെയ്തിരിക്കുന്നത്. കെഎസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

വാഹനങ്ങളോട് വൈകാരികമായ അടുപ്പമുള്ള ഒരു യുവാവിന്റെ കഥയാണ് മഹേഷും മാരുതിയും. ചിത്രത്തിന് സെൻസർ ബോർഡ് ക്ലീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിന്റെ ഒരു പ്രധാന ഭാ​ഗമാകുന്നുണ്ട്.  

ചിത്രം ഈ വർഷം നവംബറോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT