മലൈക അറോറയും അര്‍ഹാനും ഇന്‍സ്റ്റഗ്രാം
Entertainment

എന്നാണ് വെര്‍ജിനിറ്റി നഷ്ടപ്പെട്ടത്?; മകനോട് മലൈക അറോറ; അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മറുചോദ്യം

ഇന്ത്യ അറിയാന്‍ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് അമ്മയുടെ വിവാഹം എന്നാണെന്ന് അര്‍ഹാന്‍ ചോദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സ്റ്റൈലിഷ് താരമാണ് മലൈക അറോറ. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനവും അര്‍ജുനുമായുള്ള പ്രണയവുമെല്ലാം മലൈകയെ വാര്‍ത്തകളില്‍ നിറയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മകന്‍ അര്‍ഹാനുമായുള്ള മലൈകയുടെ സംസാരമാണ്. അര്‍ഹാന്റേയും സുഹൃത്തുക്കളുടേയും പുതിയ പോഡ്കാസ്റ്റായ ഡംപ് ബിരിയാണിയിലാണ് ഇരുവരും ഒന്നിച്ചത്.

പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുന്നതായിരുന്നു എപ്പിസോഡ്. എന്നാണ് വെര്‍ജിനിറ്റി നഷ്ടപ്പെട്ടത് എന്നായിരുന്നു മലൈകയുടെ ആദ്യ ചോദ്യം. അത് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അര്‍ഹാന്റെ മറുപടി. അത് തനിക്ക് അറിയേണ്ടെന്നാണ് മലൈക പറഞ്ഞത്.

ഇന്ത്യ അറിയാന്‍ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് അമ്മയുടെ വിവാഹം എന്നാണെന്ന് അര്‍ഹാന്‍ ചോദിക്കുകയായിരുന്നു. സ്ഥലവും സമയവുമെല്ലാം കൃത്യമായി തനിക്ക് അറിയണം എന്നാണ് അര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അതിനാല്‍ പറയാനാവില്ലെന്നുമായിരുന്നു മലൈകയുടെ മറുപടി. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ഛനും തനിക്കുമുള്ള സാമ്യം എന്താണെന്ന് അര്‍ഹാന്‍ ചോദിച്ചിരുന്നു. പലപ്പോഴും നീ അച്ഛനെപ്പോലെ തന്നെയാണ് പെരുമാറുന്നതെന്നും അത് തീരെ അകര്‍ഷകമല്ലെന്നുമാണ് മലൈക പറയുന്നത്. ചിലകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അച്ഛനെപ്പോലെ അര്‍ഹാനും സാധിക്കാറില്ലെന്നുമാണ് മലൈക പറയുന്നത്. ഷര്‍ട്ടിന്റെ നിറം എന്താണെന്നോ എന്ത് കഴിക്കണമെന്നോ എപ്പോള്‍ എഴുന്നേല്‍ക്കണമെന്നോ തീരുമാനിക്കാന്‍ അറിയില്ല എന്നാണ് മലൈക പറഞ്ഞത്. എന്നാല്‍ തനിക്ക് നല്ല ദിനചര്യയാണ് എന്നായിരുന്നു അര്‍ഹാന്റെ മറുപടി. അത് തന്നില്‍ നിന്ന് ലഭിച്ചതാണ് എന്നാണ് മലൈക പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT