അർജുനും മലൈകയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

തലയണയില്‍ നഗ്നത മറച്ച് അര്‍ജുന്‍ കപൂര്‍, മലൈക പങ്കുവെച്ച ചിത്രത്തിന് രൂക്ഷവിമര്‍ശനം; മറുപടിയുമായി താരം

എന്റെ സ്വന്തം മടിയന്‍ ചെക്കന്‍ എന്ന അടിക്കുറിപ്പിലാണ് മലൈക ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പ്രണയജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് മലൈക പങ്കുവച്ച അര്‍ജുന്‍ കപൂറിന്റെ ചിത്രമാണ്. 

അര്‍ജുന്റെ നഗ്നചിത്രമാണ് മലൈക പങ്കുവച്ചത്. തലയണകൊണ്ട് ശരീരം മറച്ച് സോഫയില്‍ ഇരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. എന്റെ സ്വന്തം മടിയന്‍ ചെക്കന്‍ എന്ന അടിക്കുറിപ്പിലാണ് മലൈക ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇത് അര്‍ജുന്‍ പങ്കുവെക്കുകയും ചെയ്തു. 

എന്നാല്‍ അര്‍ജുന്റെ ചിത്രം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയായിരുന്നു. അര്‍ജുനേയും മലൈകയേയും വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകള്‍ എത്തി. ഇതോടെയാണ് പ്രതികരണവുമായി അര്‍ജുന്‍ തന്നെ രംഗത്തെത്തിയത്. ശ്രദ്ധിക്കപ്പെടുക എന്നതിനേക്കാള്‍ സമാധാനം തെരഞ്ഞെടുക്കുക. നിശബ്ദതയില്‍ അഭിവൃദ്ധിപ്പെടുക- എന്നാണ് താരം കുറിച്ചത്. 

വര്‍ഷങ്ങളായി പ്രണയത്തിലാണ് അര്‍ജുനും മലൈകയും. 2019 ലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രണയം സ്ഥരീകരിച്ചത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. മലൈകയ്ക്ക് 49 വയസും അര്‍ജുന് 37 വയസുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT