മലൈക്കോട്ടൈ വാലിബന്‍, പോച്ചര്‍ പോസ്റ്റര്‍ 
Entertainment

ഒടിടി കീഴടക്കാന്‍ മോഹന്‍ലാലിന്റെ വാലിബന്‍, ഒപ്പം പോച്ചറും: ഈ ആഴ്ചയിലെ റിലീസുകള്‍

നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന പോച്ചറും റിലീസിന് ഒരുങ്ങുകയാണ്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമ പ്രേക്ഷകര്‍ക്ക് ഈ ആഴ്ച ഏറെ ആവേശത്തിന്റേതാണ്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഒടിടിയിലേക്ക് എത്തുകയാണ്. കൂടാതെ നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന പോച്ചറും റിലീസിന് ഒരുങ്ങുകയാണ്. ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന ചിത്രങ്ങള്‍

മലൈക്കോട്ടൈ വാലിബന്‍

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനു മുന്‍പേ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഫെബ്രുവരി 23നാണ് വാലിബന്‍ എത്തുക.

പോച്ചര്‍

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന സീരീസാണ് പോച്ചര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സീരീസില്‍ പറയുന്നത് കാട്ടിലെ മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഫെബ്രുവരി 23ന് സീരീസ് എത്തും. ബോളിവുഡ് നടി ആലിയ ഭട്ട് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്.

ദി ഇന്ദ്രാണി മുഖര്‍ജി സ്‌റ്റോറി: ബറീഡ് ട്രൂത്ത്

രാജ്യത്തെ ഞെട്ടിച്ച ഷീന ബോറ കൊലപാതക കേസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്റി. നെറ്റ്ഫഌക്‌സിലൂടെ ഫെബ്രുവരി 23നാണ് ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിക്കുന്നത്.

അവതാര്‍: ദി ലാസ്റ്റ് എയര്‍ബെന്‍ഡര്‍

നെറ്റ്ഫഌക്‌സ് സീരീസ് ഫെബ്രുവരി 22ന് എത്തും, എട്ട് എപ്പിസോഡുകളാണ് സീരീസിലുള്ളത്. ഗോര്‍ഡന്‍ കോര്‍മീര്‍, ഡല്ലാസ് ലിയു, കയാവെന്റിയോ, അയാന്‍ ഔസ്ലേ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അപ്പാര്‍ട്ട്‌മെന്റ് 404

മിസ്റ്ററി ത്രില്ലര്‍ കെ ഡ്രാമയാണ് അപ്പാര്‍ട്ട്‌മെന്റ് 404. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 23നാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.

സോ എക്‌സ്

2023ന് തിയറ്ററില്‍ റിലീസ് ചെയ്ത ഹൊറര്‍ ചിത്രമാണ് സോ എക്‌സ്. ലയണ്‍സ്‌ഗേറ്റ് പ്ലേയിലൂടെ ഫെബ്രുവരി 23ന് റിലീസ് ചെയ്യും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT