മാളവികയുടെ വിവാഹനിശ്ചയത്തിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; മോതിരം മാറ്റത്തിനിടെ കണ്ണുനിറഞ്ഞ് ചക്കി; വിഡിയോ 

സഹോദരൻ കാളിദാസാണ് കൈപിടിച്ച് മാളവികയെ വേദിയിലേക്ക് ആനയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

യറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. 

ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസാണ് കൈപിടിച്ച് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് മാളവികയുടെ കണ്ണു നിറയുന്നതും വിഡിയോയിൽ‌ കാണാം. ഒരു മാസം മുൻപായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം. കാമുകി താരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. കാളിദാസിന്റെ വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു.

ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ലായിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയത്തിനും മാളവികയ്ക്കൊപ്പം കാമുകനുമുണ്ടായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും