Malavika Sreenath, Anugraha S Nambiar, Gauri Kishan 
Entertainment

ഓഡിഷന് പോയത് സ്വന്തം കാശ് മുടക്കി, ശമ്പളത്തിന്റെ കാര്യത്തിലും പറ്റിച്ചു; അനുഗ്രഹയെ പിന്തുണിച്ച് ഗൗരിയും മാളവികയും

ഫൈനല്‍ ഓഡിഷന്റെ സമയത്ത് എനിക്ക് എന്തോ പ്രശ്‌നം തോന്നുകയും നിര്‍ത്തി പോകാന്‍ എന്റെ മനസ് പറയുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

നടി അനുഗ്രഹ എസ് നമ്പ്യാരുടെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അനുഗ്രഹയുടെ വെളിപ്പെടുത്തല്‍. ജിയോ ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂര്‍ത്തിക്കും നിര്‍മാണക്കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്സിനുമെതിരെയാണ് മലയാളി കൂടിയായ നടി അനുഗ്രഹ രംഗത്തെത്തിയിരിക്കുന്നത്.

അനുഗ്രഹ പങ്കുവച്ച വിഡിയോ വൈറലായതോടെ മലയാളി നടിമാരായ മാളവിക ശ്രീനാഥ്, ഗൗരി കിഷന്‍ തുടങ്ങിയവര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. കമന്റിലൂടെയാണ് ഇരുവരും പിന്തുണയറിയിച്ചെത്തിയത്. മാളവികയുടെ വാക്കുകളിലേക്ക്:

''ചെന്നൈയില്‍ ഓഡിഷനില്‍ വച്ചാണ് അനുഗ്രഹ നമ്പ്യാരെ പരിചയപ്പെടുന്നത്. കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് മൂന്ന് തവണ ഓഡിഷന് പോയത് ഞങ്ങളുടെ സ്വന്തം കാശ് മുടക്കിയാണ്. ഓഡിഷന്റെ സമയത്ത് പോലും അവര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. ലീഡ് റോള്‍ നല്‍കാം, ഇത് നല്ലൊരു അവസരമാണെന്നും ആയിരം പെണ്‍കുട്ടികള്‍ ഈ അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് അവര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശുകയായിരുന്നു. ഷോയ്ക്ക് വേണ്ടി ഓഡിഷന് പോയി തന്നെ എന്റെ കുറേ കാശ് പോയി. അതിന് പുറമെ അവര്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതും.

ഫൈനല്‍ ഓഡിഷന്റെ സമയത്ത് എനിക്ക് എന്തോ പ്രശ്‌നം തോന്നുകയും നിര്‍ത്തി പോകാന്‍ എന്റെ മനസ് പറയുകയും ചെയ്തു. ഞാന്‍ തിരിച്ചുവന്നു. അവര്‍ എന്നെ വിളിച്ച് വന്ന് വേറൊരു കഥാപാത്രം അഭിനയിക്കാന്‍ പറഞ്ഞു. പക്ഷെ എനിക്ക് നെഗറ്റീവ് ഫീലിങ് തോന്നിയതിനാല്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. കാര്യങ്ങള്‍ ഇങ്ങനെ മാറി മറിഞ്ഞതില്‍ അത്ഭുതമില്ല.

അനുഗ്രഹയുടെ കഷ്ടപ്പാടും കഥകളും എനിക്കറിയാം. അവളെത്ര മാത്രം പാഷനേറ്റ് ആയ നടിയാണെന്നും നല്ല വ്യക്തിയാണെന്നും. ഷോ വിട്ട ശേഷവും ഞാന്‍ അവളുമായി സംസാരിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. കാരണം അവള്‍ എത്രത്തോളം സ്വപ്‌നം കണ്ടിട്ടുണ്ടെന്നും കഷ്ടപ്പെടുന്നുണ്ടെന്നും ഓഡിഷന്റെ സമയത്ത് കണ്ടപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞതാണ്. അവളെപ്പോലുള്ള വ്യക്തികള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരരുത്. ഞങ്ങള്‍ നിന്റെ കൂടെയുണ്ട്''.

പിന്നാലെ നടി ഗൗരി കിഷനും പിന്തുണയുമായെത്തി.''ഈ കാര്യത്തില്‍ ഞാന്‍ അനുഗ്രഹയ്‌ക്കൊപ്പമുണ്ട്. ഇത് അവസാനിപ്പിക്കണം. യഥാര്‍ഥ പ്രതിഭകളെ നിസ്സാരമായി കാണുന്ന ഒരു അസംഘടിത വ്യവസായത്തെ സാധാരണവല്‍ക്കരിക്കുന്നത് മതി. വ്യാജ വാഗ്ദാനങ്ങള്‍ക്ക് ഇടമില്ല ഒരാളുടെ ജോലിക്ക് പണം നല്‍കുന്നത് ഒരു ഔദാര്യമല്ല, അതൊരു അടിസ്ഥാന കടമയാണ്. നല്‍കാനുള്ള പണം കൊടുത്തു തീര്‍ക്കുക.''നടി ഗൗരി കിഷന്‍ പറഞ്ഞു.

Malavika Sreenath and Gauri Kishan supports Anugraha S Nambiar. Calls out the scams struggling artists faces.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 530 lottery result