Entertainment

നടന്മാരുടെ ഡേറ്റിനായി കാത്തു കാത്തിരുന്ന് ഞാന്‍ നടനായി; ബേസില്‍ ജോസഫ് പറയുന്നു

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു നടന്റെ ഡേറ്റിനായി വളരെക്കാലം കാത്തിരിക്കേണ്ടിവരും. ആ സമയമാണ് അഭിനയ ജീവിതത്തിലൂടെ നികത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

അഭിനേതാവെന്ന നിലയില്‍ ലഭിക്കുന്ന വിജയം സിനിമയോടുള്ള തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി യുവ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. നല്ല സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്, പ്രോജക്റ്റുകള്‍ അല്ലെന്നും ബേസില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പാര്‍ട്ട് ടൈം ആക്ടര്‍ എന്ന നിലയിലാണ് അഭിനയം ആരംഭിച്ചത്. സുഹൃത്തിന്റെ അവശ്യപ്രകാരമായിരുന്നു ആദ്യമായി വേഷമിട്ടത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ വേഷങ്ങള്‍ തേടിയെത്തി. സംവിധായകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് അഭിനയം തുടര്‍ന്നത്.

''ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു നടന്റെ ഡേറ്റിനായി വളരെക്കാലം കാത്തിരിക്കേണ്ടിവരും. ആ സമയമാണ് അഭിനയ ജീവിതത്തിലൂടെ നികത്തുന്നത്. കാത്തിരിപ്പിന് ഇടയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ഥിരതയാണ് അഭിനയത്തിലൂടെ സ്വന്തമാക്കുന്നത്. നല്ല സിനിമ ചെയ്യുക എന്നതാണ് ലക്ഷ്യം, പ്രോജക്റ്റുകള്‍ അല്ല. ബേസില്‍ വ്യക്തമാക്കുന്നു.

അഭിനയിക്കുന്ന സിനിമകള്‍ നല്‍കുന്ന വിജയങ്ങള്‍ നടന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ വിജയം നേടി തുടങ്ങുമ്പോള്‍ പ്രതീക്ഷകളും ഉയരുന്നു. ഈ പ്രതീക്ഷകളുടെ പുറത്താണ് സംവിധായകര്‍ നമ്മളെ സമീപിക്കുന്നത്. എന്നിലെ അഭിനേതാവിലുള്ള ആളുകളുടെ പ്രതീക്ഷ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. അഭിനയത്തെ ഒരു പാര്‍ട്ട് ടൈം ജോലിയായി കാണുന്നില്ല. നടന്‍ എന്ന നിലയില്‍ ശോഭിക്കാന്‍ കൂടുതല്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, അഭിനയമോ സംവിധാനമോ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ സംവിധാനം തിരഞ്ഞെടുക്കും''. ബേസില്‍ പറയുന്നു.

ബേസില്‍ ജോസഫ് പൊന്‍മാന്‍ സിനമയില്‍ നിന്ന്‌

മലയാള സിനിമ അതിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന സമയമാണിത്. വരുന്ന അഞ്ച് - പത്ത് വര്‍ഷങ്ങള്‍ മലയാള സിനിമയുടെ സുവര്‍ണകാലമായിരിക്കുമെന്നാണ് കരുതുന്നത്. മലയാള സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങളും കലാകാരന്‍മാരും കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അന്താരാഷ്ട്ര സിനിമകളുമായി കിടപിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള മികവ് മലയാളത്തിലെ യുവ ചലച്ചിത്ര പ്രവര്‍കര്‍ക്കുണ്ട്.

ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന നിലയിലാണ് ഇപ്പോഴത്തെ മലയാള സിനിമകളുടെ ഉള്ളടക്കം. സിനിമ എത്രത്തോളം പ്രാദേശികമാകുന്നുലോ അത്രത്തോളം അന്താരാഷ്ട്ര തലത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത് - ബേസില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

SCROLL FOR NEXT